2014, നവംബർ 14, വെള്ളിയാഴ്‌ച

എന്‍റെ വിദ്യാലയം {G.V.H.S.S CHUNAKKARA}


S.S.L.C എന്ന മഹാ സാഗരം നീന്തികടന്ന് വിജയത്തിന്‍റെ കൊടി നാട്ടി തിരിച്ചുവന്നപ്പോള്‍ എനിക്ക് വിലപ്പെട്ട എന്തോ നഷ്ടമായിരുന്നു.

  ഇതാണ് ആ സരസ്വതി നിലയം .
അഞ്ചു വര്‍ഷം ഞാന്‍ പയറ്റി തെളിഞ്ഞ എന്‍റെ കളരി .
 ഇന്ന് ഒരുപാട് മാറിയിരിക്കുന്നു .
പുതിയ പുതിയ കെട്ടിടങ്ങള്‍ ,പുതിയ അദ്ധ്യാപകര്‍,അങ്ങിനെ അങ്ങിനെ പലതും .

ഇവിടെ എല്ലാം ഇന്ന് എനിക്ക്  അപരിചിതമാണ്  . എല്ലാം ഒരു പഴങ്കഥ പൊലെ ചിലപ്പോളൊക്കെ  മനസ്സില്‍ ഓടിവരാറുണ്ട്

                                     1950 ലാണ് ചുനക്കര G.V.H.S. സ്കൂള്‍ നിലവില്‍ വന്നത്. ചുനക്കരയിലെ ബഹു ഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്കും-
 തുടര്‍ വിദ്യാഭ്യാസത്തിനു വഴി ഒരുക്കികൊണ്ട് -
 ഇത് ഒരു അനുഗ്രഹമായി മാറി .
ചുരുങ്ങിയ കാലം കൊണ്ട് തന്നെ ചുനക്കര-
 സമ്പൂര്‍ണ സാക്ഷരത കൈവരിച്ച പഞ്ചായത്ത് കളുടെ
മുന്‍ നിരയിലായി .
ഏറെ താമസിക്കാതെ തന്നെ വിദ്യാര്‍ഥികള്‍ക്ക്-
ഉച്ചഭക്ഷണം നല്‍കുന്നതില്‍ സര്‍ക്കാരിന്‍റെ അംഗീകാരം ലഭിച്ചു .

ഇത് സ്കൂള്‍ന്‍റെ മറ്റൊരു ഭാഗമാണ് .
ഇതിനു സമീപത്തായിരുന്നു എന്‍റെ ആദ്യത്തെ ക്ലാസ്സ്‌ റൂം .
മധ്യാഹ്ന്ന വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനു-
 ഞങ്ങള്‍ കണ്ടെത്തിയ താവളം .
അതായിരുന്നു ഈ മരതണലുകള്‍ .
ഇന്ന് ഇത് ഒരുപാട് മാറ്റത്തിനു വിധേയമായിരിക്കുന്നു .
ഇതിനു സമീപത്തു തന്നെ ഒരു നെല്ലി മരംഉണ്ടായിരുന്നു .
ഇപ്പോളും അത് അവിടെ തന്നെ ഉണ്ടാകും എന്നാണ് എന്‍റെ വിശ്വാസം .
അതിനു കാരണമുണ്ട് .
നെല്ലിമരത്തിന്‍റെ തടി വിരകിനല്ലാതെ മറ്റൊന്നിനും കൊള്ളില്ല .
അല്ലെങ്കില്‍ സര്ക്കാര് വക മരം അവിടെ നില്‍ക്കില്ലല്ലോ    .
         
                    ""തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ
                    നെല്ലി മരമൊന്നുലുത്തുവാന്‍ മോഹം.""

എന്ന് പറയാന്‍ പറ്റില്ല .കാരണം അത് കുറച്ചു വലിയ മരമാണ് .


                     ''അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍ ചെന്നെടുത്ത്‌-
                               അതിലൊന്ന് തിന്നുവാന്‍ മോഹം .                               ''

എന്നും പറയാന്‍ പറ്റില്ല .
രാജന്‍ സാറിന്‍റെ ""നന്മരൂപിയായ ദൈവമേ "" മുടങ്ങാതെ കേള്‍ക്കുന്നത് കൊണ്ടാകാം .
ആ മരത്തില്‍ മരുന്നിനു പോലും ഒരു കായ ഞാന്‍ കണ്ടിട്ടില്ല! .

                                ഓരോ അധ്യായന വര്‍ഷം കടന്നു പോകുമ്പോളും
 .S.S.L.C. എന്നാ കടമ്പ കടന്നു കൂടുന്നവര്‍ കുറച്ചൊന്നുമല്ല .
വളരെ കുറച്ചു പേര്‍ മാത്രം കണ്ണീരിന്‍റെ
 രുചി മനസിലാക്കി വീണ്ടും പരിശ്രമിച്ച്
 വിജയം നേടുന്നുമുണ്ട്‌.

2011, ഡിസംബർ 29, വ്യാഴാഴ്‌ച

   എന്ന് സ്വന്തം പരേതന്‍


ഗവണ്‍മെന്റ്  ആശുപത്രിയിലെ വെള്ള വിരിച്ച 
കിടക്കയില്‍ ഈ കിടപ്പ് കിടക്കാന്‍ തുടങ്ങിയിട്ട് 
ആഴ്ച മൂന്ന് കഴിഞ്ഞു .

മക്കളൊക്കെ ഇടയ്ക്കിടയ്ക്ക് 
വന്നു നോക്കീട്ടു പോകും ."ഇന്നോ നാളെയോ കണ്ടേക്കും ".കൂടി നിന്നവരില്‍ ആരോ പറയുന്ന കേട്ടു.

ആരൊക്കെയോ കരയുന്ന ശബ്ദം ഇടയ്ക്കിടയ്ക്ക്
കേള്‍ക്കാം .ചിലരൊക്കെ കരയുന്നതായി അഭിനയിക്കുന്നുമുണ്ട് .

കുത്തി കുത്തി വിളിക്കുന്ന 
കുന്ത്രാണ്ടം ഇടയ്ക്ക് ഒച്ച ഉണ്ടാക്കുന്നുണ്ട് .എനിക്കത് പണ്ടേ കണ്ടൂടാ .ഇളയ മകന്‍ വിജയന്റെ മോള് എപ്പഴും അത് ചെവീല്‍ വെച്ചോണ്ട നടപ്പ് .

ഞാന്‍ കേശവ കുറുപ്പ് .വയസ്സ് എണ്‍പത്തി രണ്ട്.
പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമായ ശിവപുരം. അതാണ് എന്റെ നാട് .

വയലുഴുതു മറിച്ച് വിത്തിറക്കി വിളവെടുത്ത് മക്കളെ പോറ്റി
ജന്മം പാഴാക്കിയ ഒരു വിഡ്ഢി.ഒരു പാവം കര്‍ഷകന്‍ .

ഉറങ്ങിട്ടു ദെവസം  കൊറേ ആയി.കണ്ണ് ഒന്ന് അടഞ്ഞു വരുമ്പോ ആരുടെ എങ്കിലും കീശയില്‍ കിടന്നു ആ കുന്ത്രാണ്ടം ഒച്ചയുണ്ടാക്കാന്‍ തൊടങ്ങും .മരണം എപ്പഴാണാവോ ന്നെ കൊണ്ട്വോവാന്‍ വര്വാ.....
     
      രാത്രി ആയീന്നു തോന്നണ്. കണ്ണോള് ഇറുക്കി അടച്ചു കിടക്ക്വാണ്.തുറന്നു വെച്ചിട്ടും വലിയ ഗൊണം ഒന്നൂല്യ.കാഴ്ച്ച ഒക്കെ പണ്ടേ കൊറഞ്ഞിരിക്കണ്.പകല്‍ സൂക്ഷിച്ചു നോക്ക്യ കാണാം.
           കുന്ത്രാണ്ടത്തിന്റെ ഒച്ച ന്ന് ഇണ്ടായില്ല്യ.
വടക്കേതിലെ ജോസ് അമേരിക്കത്തീന്നു വന്നപ്പോ കൊണ്ട്വോന്നു വേറൊരു കുന്ത്രാണ്ടം."ബ്ലാസ്ക്ക് ". അതില്‍ ചായ ഒക്കെ ഒണ്ടാക്കി വെച്ചാ മൂന്നു ദെവസം ചൂടാറാണ്ട് ഇരിക്കും അത്രേ!.അതോണ്ട് ഇടയ്ക്കിടയ്ക്ക് മൊടങ്ങാതെ ചായ കിട്ടണ്

"ന്നാ പിന്നെ ഒന്ന് ഒറങ്ങിക്കൂടെ ?".ആവാലോ ..
അങ്ങിനെ ഒറക്കം പതിയെ പതിയെ വന്നു തുടങ്ങി .ഇടയ്ക്കിടയ്ക്ക് ചെവിയ്യോര്‍ത്തു നോക്കും .പോത്തിന്റെ കുളമ്പടി ശബ്ദം വല്ലതും കേള്‍ക്കണ് ണ്ടോ ന്ന് .

പെട്ടന്ന് രണ്ടു കൈകള്‍ ന്റെ കഴുത്തിനു നേരെ വന്നു.മരണത്തിന്റെ മുഖം മുന്നില്‍ കണ്ടപ്പോള്‍ 
കണ്ണുകള്‍ ഇറുക്കി അടച്ച് രാമനാമം ജപിച്ചു തുടങ്ങി. കഴുത്തില്‍ കിടന്ന അഞ്ചു പവന്റെ 
മാലയുമായി ആ കൈകള്‍ തിരിച്ചു പോയപ്പോള്‍ 
"അത് മരണം അല്ല മാരണം" ആണ് എന്ന് മനസ്സിലായി .

രാവിലെ മൂത്ത മോന്‍ ശശിധരന്റെ ഭാര്യ ചായയുമായി വന്നു.അപ്പോള്‍ അവടെ കഴുത്തില്‍
കിടക്കുന്ന എന്റെ മാല ഞാന്‍ മിന്നായം പോലെ കണ്ടു .ന്നാലും അവക്ക് വേണോങ്കി ന്നോട് ചോദിക്കാര്‍ന്നു.ഞാന്‍ മനസ്സില്‍ പറഞ്ഞു 

അങ്ങനെ നേരം പത്തുമണി ആയി .കൊഴല് വെക്കുന്ന .ഡാക്കിട്ടര് വന്നിട്ട് പോയി .കൊറച്ചു 
കഴിഞ്ഞു ഒരു കൊച്ച് വന്നു കുത്തിവെച്ചു .

മുറിയില്‍ ശശിധരനും ഭാര്യയും മാത്രേ ഉള്ളൂ .
വിജയന്‍ കുട്ട്യോളേം കൂട്ടി വീട്ടിലേക്കു പോയി
ശശി പുറത്തു പോയിട്ട് വന്നപ്പോള്‍ കൂടെ ഒരു
ആളും ഒണ്ടായിരുന്നു  .വക്കീല്‍ ആണ് അത്രേ 
പണ്ട് വീട്ടില് വന്നപ്പോള്‍ കണ്ടെക്കണ്.

അവര്‍ രണ്ടുപേരും ചേര്‍ന്ന് ന്റെ കൈ വിരല്‍ 
മഷിയില്‍ മുക്കി എന്തൊക്കെയോ പേപ്പറില്‍ പതിപ്പിച്ചു .എന്നിട്ട് വക്കീല് പോയി.ശശിധരന്റെ 
ഭാര്യ ന്റെ കയ്യില്‍ പറ്റിയ മഷി നന്നായി തൊടച്ച് വൃത്തിയാക്കി .പാവം വിജയന്‍ അവന്‍ ഇത് വല്ലതും അറിയുന്നുണ്ടോ ന്തോ ?

 ഉച്ചക്ക് അമ്മു മോള് ചോറുമായി വന്നു.
ശശി ധാരന്റെ മോളേ........ .അവള്‍ക്കു മാത്രേ ന്നോട് അല്പ്ങ്കിലും സ്നേഹോള്ളൂ .ഞാന്‍ എടുത്തോണ്ട് നടന്നു വളത്തിയ കുട്ട്യാ .ഇപ്പൊ കാളേജു പള്ളിക്കൂടത്തില് 
പഠിക്കുന്നു .

ഉച്ച തിരിഞ്ഞ് നന്നായി ഒന്ന് ഒറങ്ങി .എടേല്‍ എപ്പഴോ ഞെട്ടി ഒണര്‍ന്നു.നഷ്ടപ്പെട്ടു ന്ന് കരുതിയതെല്ലാം തിരിച്ചു കിട്ടിയ പോലെ ഒരു തോന്നല്‍ .കണ്ണിന്റെ കാഴ്ച തിരിച്ചു വന്നിരിക്കുന്നു .

ഞാന്‍ കെടക്കയില്‍  നിന്നും എഴുന്നേറ്റു .ആരോടും ഒന്നും മിണ്ടാതെ നേരെ നടക്കാന്‍ തുടങ്ങി .ആരുടെയൊക്കെയോ കരച്ചില്‍ കേട്ടാണ് തിരിഞ്ഞ്
നോക്കിയത് .കെടക്കയില്‍  ഞാന്‍ കെടന്നിടത്ത്  ആരോ കെടക്കുന്നു .ഞാന്‍ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി .അത് ഞാന്‍ തന്നെ ആയിരുന്നു .അല്ല എന്റെ ശരീരം

കുറച്ചു നേരം അവിടേക്ക് തന്നെ നോക്കി 
നിന്നു .എന്തൊക്കെ വിഡ്ഢിത്തങ്ങള്‍ ആണ് ജീവിച്ചിരിക്കുന്ന മനുഷ്യര്‍ കാട്ടിക്കൂട്ടുന്നത് 
എന്തൊക്കെ അന്ധവിശ്വാസങ്ങള്‍ ആണ് ഇവര്‍ 
പറഞ്ഞു പരത്തുന്നത് 

കുറച്ചു നേരം  തന്നെ കാത്തു നിന്നു
കൂട്ടിക്കൊണ്ടു പോകാന്‍ ലൂസിഫറോ ചിത്ര 
ഗുപ്തനോ ആരും തന്നെ വന്നില്ല .എല്ലാം നുണക്കഥകള്‍ ......... ജീവിച്ചിരിക്കുന്ന മനുഷ്യര്‍
പറഞ്ഞു പരത്തുന്ന അന്ധ വിശ്വാസങ്ങള്‍....

ചിലരൊക്കെ അവിടെ നിന്നു കരയുന്നു .മറ്റു ചിലര്‍ അതുപോലെ അഭിനയിക്കുന്നു .എന്താ
 കഥ .......സത്യത്തില്‍ ആ ശരീരം ഒരു തടവറ 
ആയിരുന്നു .ജീവിച്ചിരുന്ന നാളുകളില്‍ അനുഭവിക്കേണ്ടി വന്ന മനസ്താപങ്ങളുടെ മൂലകാരണം ആ ശരീരം മാത്രമാണ് .

ആ തടവറ ഉപേക്ഷിച്ചപ്പോള്‍ ഞാന്‍ കൂടുതല്‍ സന്തോഷവാനാണെന്ന് മനസിലാക്കുവാനുള്ള സാമാന്യബുദ്ധി പോലും ഇവര്‍ക്കില്ലാതെ 
പോയല്ലോ.വിഡ്ഢികള്‍ 

കുട്ടിക്കാലത്ത് മുത്തശ്ശി കഥകളില്‍  പോലും  കേട്ട് തഴമ്പിച്ച പേരുകളാണ് സ്വര്‍ഗ്ഗവും ,നരകവും .ഇതൊക്കെ എവിടെ ആണ്.
  
കുറച്ചു ദൂരം കൂടി മുന്നോട്ടു പോയി .വഴിയില്‍ ലൂസിഫറിനെയും ചിത്രഗുപ്തനെയും ഒക്കെ പ്രതീക്ഷിച്ചു കാലങ്ങളായി നില്‍ക്കുന്ന പല 
വിഡ്ഢി വേഷങ്ങളെയും കണ്ടു .ഭൂമിയുടെ മക്കള്‍ പറഞ്ഞു പരത്തിയ വിഡ്ഢിത്തങ്ങളില്‍ വിശ്വസിച്ച്
എങ്ങോട്ട് പോകണം എന്ന് അറിയാതെ പകച്ചു നില്‍ക്കുന്ന 
ആത്മാക്കളുടെ ഒരു കൂട്ടം 

അല്പ്പദൂരം കൂടി മുന്നോട്ടു പോയി .അവിടെ ഒരുവൃദ്ധന്‍ സത്യത്തെയും ധര്‍മ്മത്തെയും പറ്റി പ്രസംഗിക്കുന്നു.
കുറച്ചു ചെറുപ്പക്കാരായ ആത്മാക്കള്‍ 
അദ്ദേഹത്തെ പരിഹാസത്തോടെ  
നോക്കി ചിരിക്കുന്നു.എന്തൊക്കെയോ 
പുലമ്പുന്നു .

പരിഹാസ വാക്കുകള്‍ കുത്തി നോവിക്കുംപോഴും സത്യവും ധര്‍മ്മവും നിറഞ്ഞു നില്‍ക്കുന്ന പതറാത്ത മുഖം
കണ്ണട വെച്ച മുടി ഇല്ലാത്ത ആ 
മുഖം ചിത്രങ്ങളിലൂടെ എനിക്ക് സുപരിചിതം 
പഞ്ചായത്ത് കെട്ടിടത്തിന്റെ 
ആപ്പീസ് മുറിയിലെ ചുവരിലും 
മുഷിഞ്ഞ അഞ്ചു രൂപനോട്ടിലും 
ഒക്കെയുള്ള മുഖം.ഞാന്‍ അദ്ദേഹത്തെ താണ് വണങ്ങി .

പ്രസംഗം കഴിയുന്നത്‌ വരെ ഞാന്‍ അവിടെ നിന്ന് 
അതിനു ശേഷം അടുത്തു ചെന്ന് ആ പാദം
തൊട്ടു വണങ്ങി.സ്വര്‍ഗ്ഗത്തെയും നരകത്തെയും പറ്റി ഞാന്‍ അദ്ദേഹത്തിനോട് ചോദിച്ചു .ഒപ്പം 
ദൈവത്തെ പറ്റിയും . ചെറുതായൊന്നു 
മന്ദഹസിച്ച ശേഷം ഞാന്‍ വന്ന വഴികളിലൂടെ 
തന്നെ തിരിച്ചു നടന്നു .ഞാന്‍ അദ്ദേഹത്തെ അനുഗമിച്ചു 

കുറച്ചു ദൂരം നടന്നു .ഒടുവില്‍ ഒരു വലിയ കവാടത്തിനു മുന്‍പില്‍ എത്തി ചേര്‍ന്നു.
അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു .
ഇവിടെ നിന്നും അങ്ങോട്ട്‌ പോകുന്നവര്‍ക്ക് 
ഇത് ജനനത്തിന്റെ കവാടം ആണ് .ഇവിടേയ്ക്ക് വരുന്നവര്‍ക്ക് ഇത് മരണത്തിന്റെ കവാടം .

ഇതിനപ്പുറം ഭൂമി ആണ്.നിന്റെ ജീവിതം.നിന്റെ
സ്വര്‍ഗ്ഗവും നരകവും എല്ലാം അവിടെ നീ തന്നെ തീര്‍ക്കുന്നു .നീ തന്നെ ആണ് നിനക്ക് ഈശ്വരന്‍. 
"തത്വമസ്വി " അതാണ് സത്യം .

ഊര്‍ജ്ജത്തിന്റെ മറ്റൊരു രൂപം ആണ് ആത്മാവ്
എന്ന് തിരിച്ചറിഞ്ഞ നിമിഷം എന്റെ ആത്മാവിന്
ശാപമോക്ഷം ലഭിക്കുകയാണ് .ഇവിടെ ഞാന്‍ എന്ന സത്യം ഭൂതകാലത്തില്‍ അലിഞ്ഞു ചേരുന്നു.

                         എന്ന് സ്വന്തം :പരേതന്‍ 
                                                    ഒപ്പ് 

2011, ഡിസംബർ 6, ചൊവ്വാഴ്ച

സത്യഭാമയുടെ പാവക്കുട്ടി


"ന്റെച്ഛന് വാങ്ങി തന്നതാ .... ചുന്ദരി കുട്ടി ". ഭാമ
തന്റെ പാവക്കുട്ടിയെ മടിയില് വെച്ച് കൊഞ്ചിച്ചു കൊണ്ട് പറയാറുണ്ട് .
അത് തട്ടിപ്പറിക്കാന് നോക്കിയ ഏട്ടനെ സെല്ലോ ഗ്രിപ്പറിന്റെ പേന കൊണ്ട് കുത്തി മുറിവേല്പ്പിച്ച ചരിത്രവും ഉണ്ട് കൊച്ചു മിടുക്കിക്ക്!.
കൊല്ലം ജില്ലയിലെ ഓച്ചിറക്കടുത്തുള്ള ആയിരംതെങ്ങ് കൃഷ്ണ വിലാസം അംഗനവാടിയുടെ പേടിസ്വപ്നം! ഇതൊക്കെ ആണ് ഭാമ

പുതുപ്പള്ളി പുത്തന് ചിറക്ക് അടുത്തുള്ള വള്ളക്കടവിലെ
രാഘവേട്ടന്റെ രണ്ടു മക്കളില് ഇളയത്.മൂത്തത് ഒരു ചെക്കനാണ് .അവന് കഷ്ടിച്ച് ഏഴു വയസ്സ്
അമ്മ ശ്രീലത .മത്സ്യ തൊഴിലാളി
കളാണ് രണ്ടുപേരും .രാവിലെ തന്നെപിള്ളേരെ
പഠിപ്പിന്അയച്ചിട്ട് രണ്ടു പേരും
പണിക്കിറങ്ങും
ഭാമയെ പറ്റി പറയുമ്പോള് പുത്തന്ചിറക്കാര്ക്ക്
ആയിരം നാക്കാണ്. "നുമ്മടെ രാഘവേട്ടന്റെ മോള്,
ഓള് ഈ തൊറേടെ മുത്തല്ലേ !" ഇങ്ങനെ പോകുന്നു .കമന്റുകള്

പാവ കഴിഞ്ഞാല് മൂപ്പത്തിയുടെ വീക്ക്നസ്സ് തുമ്പി ആണ്!.
തുമ്പിയെ പിടിക്കാന് പോയി പോയി പുതുപ്പള്ളി ടൌണ് വരെ പോയ ചരിത്രം വരെ ഉണ്ട്.
രാഘവേട്ടന്റെ കൂട്ടുകാര് ആരോ കണ്ടത് കൊണ്ട്
തിരിച്ചു വീട്ടില് എത്തിച്ചു .പാവയും തുമ്പിയും ഇല്ലാത്ത ഒരു ലോകത്തെ പറ്റി ചിന്തിക്കാന് പോലും
ഭാമക്ക് വയ്യ !.

കരുനാഗപ്പള്ളിയിലുള്ള സുനാമി ദുരിതാശ്വാസ ക്യാമ്പിലെ വരാന്തയില് ഒരു ചുവന്ന പാവക്കുട്ടിയും കെട്ടിപ്പിടിച്ചിരിക്കുന്ന കൊച്ചു പെണ്കുട്ടിയുടെ മുഖ ഭാവങ്ങള് ക്യാമറയില് ഒപ്പിയെടുക്കുമ്പോള് ക്യാമറമാന്
സന്തോഷിന്റെ കണ്ണുകള് നിറയുന്നത് ആരും ശ്രദ്ധിച്ചിരുന്നില്ല .കായം കുളം CD നെറ്റ് ഇന്റെ
പത്തു മണി വാര്ത്തയിലൂടെ ഭാമയുടെ മുഖം കണ്ടുകൊണ്ട് പതിമൂന്നു കിലോമീറ്റര് അകലെ
ചുനക്കരയില് ഉള്ള വീട്ടില് നിറകണ്ണുകളുമായി
ഞാന് ഉണ്ടായിരുന്നു

"ന്റെച്ഛന് വാങ്ങി തന്നതാ .... ചുന്ദരി കുട്ടി " അപ്പോഴും ഭാമയുടെ ചുണ്ടുകള് മന്ത്രിച്ചിരുന്നു.

By syam mullakkal

2011, ഡിസംബർ 3, ശനിയാഴ്‌ച

പ്രളയപുത്രി


     *********************************
വരാന്‍ പോകുന്ന വിപത്തിനെ മുന്നില്‍ കണ്ടു 
കൊണ്ട് ഞാന്‍ ഇത് ഇവിടെ കുറിക്കട്ടെ !
          *****************************
ഞാന്‍ ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്നത് 2035 ഇലാണ് .ഇവിടെ ഞാന്‍ ഒരു പെണ്‍കുട്ടിയെ നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നു . പേര് "അമ്മു "
വയസ്സ് 13 ,അച്ഛന്‍ വിവേക് ,മുംബൈ സിറ്റി പോലീസ് കമ്മീഷണര്‍ ആയിരുന്നു .ഇപ്പോള്‍ അമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു തൂക്ക് കയര് പ്രതീക്ഷിച്ചു ജയിലില്‍ കഴിയുന്നു .അമ്മ ശ്രീ ലക്ഷ്മി ,പ്രണയ വിവാഹം ആയിരുന്നു അവരുടേത്
എന്നല്ലാതെ അമ്മയെ പറ്റി അവള്‍ക്കു 
യാതൊന്നും അറിയില്ല . അച്ഛന്‍ അമ്മയെ ഒരുപാട് സ്നേഹിച്ചിരുന്നു .അമ്മ അച്ഛനെയും.പിന്നെ അവര്‍ക്കിടയില്‍ എന്ത് സംഭവിച്ചു?. അറിയില്ല. അമ്മയുടെ കൊലപാതകത്തിന് അച്ഛന്‍ തിരഞ്ഞെടുത്തത് തന്റെ കൈകളായിരുന്നു എന്ന് ഓര്‍ക്കുമ്പോള്‍ അമ്മു അറിയാതെ വിതുമ്പി പോകാറുണ്ട് .അമ്മുവിന്റെ സംരക്ഷണ ചുമതല കോടതി ഏല്‍പ്പിച്ചിരിക്കുന്നത് വിവേകിന്റെ ഒരു അകന്ന സുഹൃത്തിനെ ആണ് .വിവേകിന്റെ കണക്കില്ലാത്ത 
സമ്പാദ്യം ആണ് അയാളുടെ ലക്‌ഷ്യം. ദില്ലിയിലെ ഒരു സ്വകാര്യ സ്കൂളില്‍ എട്ടാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനിയായ അമ്മു ഇപ്പോള്‍ താമസിക്കുന്നത് ഒരു ജുവനൈല്‍ ഹോമില്‍ ആണ്.

            17/4/2035
                 Tuesday
  നാളെ ആണ് അച്ഛനെ തൂക്കിലേറ്റുന്ന ദിവസം .അവസാനമായി ഒന്ന് കാണണം എന്നുണ്ട് 
പക്ഷെ അച്ഛന് വിഷമം ആയാലോ ?.വേണ്ട കാണണ്ട .അച്ഛന്‍ കൂടി മരിച്ചു കഴിയുമ്പോള്‍ 
താന്‍ പൂര്‍ണ്ണമായും അനാഥ ആയേക്കും എന്ന സത്യം നേരിയ ഒരു നിശ്വാസത്തോടെ മനസ്സില്‍ ഓര്‍ത്തു.

മുറി വൃത്തിയാക്കുന്നതിനിടയില്‍ ആണ് തന്റെ പഴയ പുസ്തകങ്ങള്‍ക്ക് ഇടയില്‍ നിന്നും അച്ഛന്റെ 
ഒന്നുരണ്ടു ഡയറികള്‍ അവള്‍ക്കു കിട്ടിയത്.അന്ന് രാത്രി അത്താഴം കഴിഞ്ഞ ശേഷം അവള്‍ അത് 
തുറന്നു വായിക്കുവാന്‍ തുടങ്ങി.ആദ്യത്തെ ഡയറി
ഇല്‍ പൂര്‍ണ്ണമായും അച്ഛന്റെ പോലീസ് ജീവിതം 
ആയിരുന്നു.രണ്ടാമത്തെ  ഡയറി പകുതി ഭാഗം മുതല്‍ അവള്‍ക്ക് പ്രത്യാശക്ക് വഴി തെളിഞ്ഞു.

               12/2 /2021
                     Friday
ഇന്ന് മുംബൈ തെരുവിലെ ഒരു റെഡ് സ്‌ട്രീറ്റ്‌ഇല്‍
പോലീസ് റൈഡ് നടന്നു .പതിനെട്ടിനും ഇരുപത്തിമൂന്നിനും ഇടയില്‍ പ്രായമുള്ള പതിമൂന്നോളം പെണ്‍കുട്ടികളെ വ്യഭിചാര കുറ്റത്തിന് അറ്റസ്റ്റ് ചെയ്തു .അതില്‍ ഒരു കുട്ടി മലയാളി ആണ്. അവരെ തിങ്കളാഴ്ച കോടതി
മുന്‍പാകെ ഹാജരാക്കും. റൈഡ് ഇന്റെ ഉത്തരവാദിത്വം എനിക്കാണ് .

                     അടുത്ത രണ്ടു ദിവസങ്ങളില്‍ അച്ഛന്‍ ഡയറി എഴുതിയിട്ടില്ല .പിന്നെ പതിനഞ്ചാം തീയതി ആണ്
എഴുതിയിരിക്കുന്നത്.

                15/2/2021
                     Monday 
ഇന്ന് അമ്മയുടെ പിറന്നാള്‍ ആണ്. രാവിലെ ക്ഷേത്രത്തില്‍ പോയി . പിന്നീട് അവരെ കോടതിയില്‍ ഹാജരാക്കി.കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടി അവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടി .ആ മലയാളി കുട്ടിയുടെ 
പേര് ശ്രീലക്ഷ്മി എന്നാണ്.കൂടുതലായി ഒന്നും 
പറഞ്ഞില്ല .നാളെ ചോദിക്കണം 

                 16/2/2021
                    Tuesday
ഇന്ന് പതിവിലും നേരത്തെ ഓഫീസിലെത്തി .ഫയലുകള്‍ എല്ലാം നോക്കി തിടുക്കത്തില്‍ 
ഒപ്പിട്ട ശേഷം ഞാന്‍ പോയത് ശ്രീലക്ഷ്മി യെ കാണാന്‍ ആണ്.ഒരു വലിയ ദുരന്തത്തിന്റെ കഥ 
ആണ് അവള്‍ക്ക് എന്നോട് പറയുവാന്‍ ഉണ്ടായിരുന്നത്. 

അച്ഛന്റെ കുറിപ്പുകളിലൂടെ അമ്മയെ പറ്റി കൂടുതലായി അവള്‍
അറിഞ്ഞു .

"കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരിക്കടുത്തുള്ള ഒരു
കാര്‍ഷിക ഗ്രാമത്തിലാണ് ശ്രീലക്ഷ്മി പിറന്നത്‌ 
അച്ഛന്‍ Adv .അനന്ത പത്മനാഭന്‍, കേരള ഹൈകോടതിയിലെ ഒരു പ്രമുഖ അഭിഭാഷകന്‍ ആണ്.അമ്മ 
Dr. ശ്രീവിദ്യ ,തിരുവല്ല പുഷ്പഗിരി ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം മേധാവി 
ആണ്. സാമ്പത്തികമായി അല്‍പ്പം മുന്നില്‍ നില്‍ക്കുന്ന ഒരു പഴയ തറവാട് .മകള്‍ക്ക് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും നല്ല വിദ്യാഭാസം കൊടുക്കണം എന്ന് ആഗ്രഹിച്ച 
ആ മാതാപിതാക്കള്‍ അതിനു വേണ്ടി തിരഞ്ഞെടുത്തത് ഊട്ടിയിലെ പഞ്ചനക്ഷത്ര വിദ്യാലയമായ "lovedale " ആണ്.ചിലപ്പോഴൊക്കെ ചോക്ലേറ്റുകളുമായി മാതാപിതാക്കള്‍ മകളെ കാണാന്‍ അവിടെ പോകാറുണ്ട് .ഒന്നുരണ്ടു ദിവസം മകളോടൊപ്പം ഊട്ടിയില്‍ കഴിയും എന്നിട്ട് തിരിച്ചു പോരും .വെക്കേഷന്‍ ആയാല്‍ അവര്‍ ലക്ഷ്മിയെ നാട്ടിലോട്ടു കൂട്ടി കൊണ്ട് പോകും.സ്കൂള്‍ തുറക്കുമ്പോള്‍ തിരികെ എത്തും അങ്ങിനെ ആയിരുന്നു.ലക്ഷ്മിയുടെ ബാല്യം.
 2012 .ലെ ഒരു ഡിസംബര്‍ .അന്നായിരുന്നു അവളുടെ ജീവിതത്തിലെ ആ ദുരന്തം സംഭവിച്ചത് . 
                 ക്രിസ്തുമസ് വെക്കേഷന്‍ ആരംഭിക്കുന്ന ദിവസം.ലക്ഷ്മി നാട്ടിലേക്കു പോകാനുള്ള തയാറെടുപ്പില്‍ ആണ്."അച്ഛന്‍ വരുന്നുണ്ട് ന്നെ കൂട്ടീട്ടു പാന്‍ " അന്ന് കൂട്ട് കാരോട് പറഞ്ഞത് മനസ്സില്‍ ഓര്‍ക്കുന്നു .ഒപ്പം ആ വലിയ ദുരന്തവും .കേരളത്തിലെ അമ്പതു ലക്ഷത്തോളം ജീവനും നാല് ജില്ലകളും പെരിയാറ്റിലെ വെള്ളം അപഹരിച്ചപ്പോള്‍ വിധി ലക്ഷ്മിക്ക്  സമ്മാനിച്ചത്‌ 
നിറമുള്ള ഒരു പിടി ഓര്‍മ്മകള്‍ മാത്രം ആയിരുന്നു.അമ്മയും അച്ഛനും എല്ലാം ഒരുസ്വപ്നം പോലെ ഓര്‍ത്തുകൊണ്ട്‌ ആ കണ്ണുകള്‍ നിറയുന്നത് വിവേക് കണ്ടുകൊണ്ടിരുന്നു .

               ഏതാനും മാസങ്ങള്‍ കൂടി കടന്നുപോയി.ഫീസ് അടക്കാന്‍ മാര്‍ഗ്ഗം ഇല്ലാതെ വന്നപ്പോള്‍ ലക്ഷ്മിയെ
സ്കൂള്‍ അധികൃതര്‍ പുറത്താക്കി .ഒന്നുരണ്ടു ദിവസം തെരുവില്‍ അലഞ്ഞു നടന്നു ഒടുവില്‍ 
ഒരു നാടോടി സംഘത്തില്‍ എത്തപ്പെട്ടു.അവരോടൊപ്പം പല നാടുകളിലും ചുറ്റി ഒടുവില്‍
എത്തിച്ചേര്‍ന്നത് രാജസ്ഥാനിലെ ജൈപൂര്‍ ആണ്.
അവിടെവച്ചു ഒരുസംഘം ആള്‍ക്കാര്‍ ഞങ്ങളെ 
ആക്രമിച്ചു.കൂട്ടത്തില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടി കളെ എല്ലാം അവര്‍ ബന്ദികളാക്കി .അവര്‍ ഞങ്ങളെ എത്തിച്ചത് മുംബൈ നഗരത്തിലെ ഈ ചുവന്ന തെരുവില്‍ ആണ്."

അമ്മക്ക് നേരിടേണ്ടിവന്ന ദുരന്തം അമ്മുവിന്റെ
കുഞ്ഞു മനസ്സില്‍ ഒരു കോളിളക്കം തന്നെ സൃഷ്ടിച്ചു .കണ്ണുകള്‍ ചെറുതായി നനയാന്‍ തുടങ്ങി.അച്ഛന്റെ ഡയറി മാറോടു ചേര്‍ത്തുകൊണ്ട് അവള്‍ ഉറങ്ങാന്‍ കിടന്നു.

18/4/2035
Weneshday
അച്ഛന്‍ ഈ ലോകത്ത് നിന്ന് വിട്ടുപിരിയാന്‍ ഏറിയാല്‍ നാലോ അഞ്ചോ മണിക്കൂറുകള്‍ 
മാത്രം .കഴിഞ്ഞ ദിവസം നിര്‍ത്തിയിടത്തു നിന്ന് അമ്മു
വീണ്ടും വായിക്കാന്‍ തുടങ്ങി."ഇതുവരെ ഉള്ള ഭാഗം ക്ലിയര്‍ ആണ്.പിന്നെ എന്തായിരിക്കും ഇവര്‍ക്കിടയില്‍ ?". അമ്മുവിന് ആകാംഷ ഏറി 

പിന്നെ അച്ഛന്റെ തൂലിക ചലിച്ചത് കുറച്ചു ദിവസങ്ങള്‍ക്കു ശേഷം
 ആണ്  .

               21/2/2021
                   Sunday
നാളെ അവള്‍ക്ക് ജാമ്യം അനുവദിക്കും .അവള്‍ക്ക്
സമ്മതം ആണ് എങ്കില്‍ ഞാന്‍ അവളെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കും .എന്നെ അവള്‍ ഇഷ്ടപ്പെടുമോ എന്തോ ?

             22/2/2021
                  Monday
ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം 
നിറഞ്ഞ ദിവസമാണ് .സ്നേഹം എന്താണ് എന്നും 
ജീവിതം എന്താണ് എന്നും അറിഞ്ഞ ദിവസം
ഞാന്‍ ഇന്ന് വിവാഹിതന്‍ ആണ്.വിധിയും സമൂഹവും  ഒറ്റയ്ക്ക് ആക്കിയ 
അവള്‍ക്ക് ഇന്ന് കൂട്ടായി ഞാന്‍ മാറിയിരിക്കുന്നു.
ദൈവത്തിന്റെ തീരുമാനം. 


ഡയറിയിലെ താളുകള്‍ വീണ്ടും മറിഞ്ഞു കൊണ്ടിരുന്നു .എന്നും എവിടെയും സന്തോഷത്തിന്റെ നാളുകള്‍ മാത്രം


30/8/2021
Monday
ഡോക്ടര്‍ പറഞ്ഞു ഞാന്‍ ഒരു അച്ഛന്‍ ആകാന്‍ പോകുന്നു എന്ന്.മനസ്സില്‍ സന്തോഷത്തിന്റെ
പെരുമഴ ഞാന്‍ ലക്ഷ്മിയെ വാരിഎടുത്തു.ഇന്ന്
അവള്‍ക്ക് എന്തോ ഒരു പ്രത്യേകത ഉള്ളത് 
പോലെ."നമ്മുടെ ജീവിതത്തിലേക്ക് പുതിയൊരു ആള്‍ കൂടി കടന്നു വരാന്‍ പോകുന്നു."

ഡയറിയിലെ താളുകള്‍ വീണ്ടും മറിഞ്ഞു കൊണ്ടിരുന്നു.

                     22/2/2022
                           Tuesday
ഇന്ന് ഞങ്ങളുടെ വിവാഹ വാര്‍ഷികം ആണ്.  ലക്ഷ്മിക്ക് ക്ഷേത്രത്തില്‍ പോകാന്‍ പാടില്ലല്ലോ 
അതിനാല്‍ പുറത്തുനിന്നു തൊഴുതു മടങ്ങി
ഇന്നത്തെ ആഹാരം പുറത്തുനിന്നു കഴിച്ചു 
ടൌണില്‍ കുറച്ചു പര്ച്ചയ്സ് ഉണ്ടായിരുന്നു .എല്ലാം
കഴിഞ്ഞു.വീട്ടില്‍ എത്തിയപ്പോള്‍ നേരം ഇരുട്ടി 
               12/3/2022
                    Saturday
ലക്ഷ്മി പ്രസവിച്ചു പെണ്‍കുട്ടി ആണ്.അവളെ നല്ല
നിലയില്‍ വളര്‍ത്തണം .ഇനി ഉത്തരവാദിത്വങ്ങള്‍ 
ഏറുകയാണ് .കടമകള്‍ മറന്നുകൂടാ .ഉള്ളില്‍ അച്ഛന്റെ സന്തോഷം അലതല്ലുന്നു .ശുഭദിനം 
            
                9/4/2022
                  Saturday
മകള്‍ക്ക് പേരിട്ടു "അമ്മു",എന്റെ അമ്മയുടെ പേര്
അമ്മുക്കുട്ടി എന്നാണ്.പറഞ്ഞപ്പോള്‍ ലക്ഷ്മിക്കും സമ്മതം.അങ്ങിനെ ആചടങ്ങും കഴിഞ്ഞു .

              12/3/2023
                 sunday
ഇന്ന് അമ്മുവിന് ഒരു വയസ്സ് പൂര്‍ത്തി ആകുന്നു 
പിച്ചവെക്കാന്‍ തുടങ്ങിയിരിക്കുന്നു.രാവിലെ ഞങ്ങള്‍ ക്ഷേത്രത്തില്‍ പോയി വഴിപാടു നടത്തി 
എല്ലാം ദേവിക്ക് മുന്‍പില്‍ സമര്‍പ്പിച്ചു 


ഡയറിയിലൂടെ വീണ്ടും സന്തോഷത്തിന്റെ ദിനങ്ങള്‍ കടന്നു പോയിക്കൊണ്ടിരുന്നു .
അവസാനത്തെ കുറിപ്പില്‍ ഇങ്ങിനെ എഴുതിയിരുന്നു 

           13/4/2025
                  Sunday
അമ്മു ഇപ്പോള്‍ മൂന്നു വയസ്സുള്ള ഒരു കുട്ടി ആണ്
അച്ഛാ എന്ന് വിളിച്ച് എപ്പഴും കൂടെ തന്നെ ഉണ്ടാകും .എന്നെയും ലക്ഷ്മിയും ഒരുനിമിഷം കണ്ടില്ലെങ്കില്‍ കരയും .രണ്ടു വര്ഷം കൂടി കഴിഞ്ഞാല്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കണം 

പിന്നീട് ആ ഡയറിയില്‍ കുറിപ്പുകള്‍ ഒന്നും ഉണ്ടായിരുന്നില്ല.അമ്മുവിന് നിരാശയും വിഷമവും 
ഒക്കെ തോന്നി .ക്ലോക്കില്‍ മണി 
മൂന്ന് .നാലുമണിക്ക് ആണ് അച്ഛന്റെ വിധി നടപ്പാക്കുന്നത് .അമ്മു ഇന്ന് ഉപവാസം ആണ്.

ഏറെ നാളുകള്‍ക്ക് ശേഷം അമ്മുവിന് ഒരു കൊറിയര്‍ വന്നു. മുംബൈ ജയിലില്‍ നിന്ന്
ആണ് .അമ്മു അത് തുറന്നു നോക്കി.അച്ഛന്‍
ഉപയോഗിച്ചിരുന്ന ഡ്രസ്സും, വാച്ചും,കണ്ണടയും 
ഒപ്പം ഒരു ഡയറിയും.കൃത്യമായി ഡേറ്റ്ഇടാത്ത ചില കുറിപ്പുകള്‍
മാത്രം ആയിരുന്നു ഡയറിയില്‍ ഉണ്ടായിരുന്നത്.

"" ശ്രീലക്ഷ്മിക്ക് എന്തോ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടു .ഒന്നുരണ്ടു പ്രാവശ്യം തല ചുറ്റുന്നത്‌ പോലെ പറഞ്ഞു.എന്റെ മനസ്സില്‍ വീണ്ടും സന്തോഷം.വീട്ടില്‍ ഒരാള്‍ കൂടി വരാന്‍ പോകുന്നു എന്ന് എന്റെ മനസ്സ് പറഞ്ഞു.എന്നാല്‍ വിധി മറ്റൊന്ന് ആയിരുന്നു.ഡോക്ടര്‍ എന്തൊക്കെയോ ടെസ്റ്റ്‌കള്‍ നിര്‍ദ്ദേശിച്ചു.രണ്ടുപേര്‍ക്കും വേണം എന്ന് പറഞ്ഞപ്പോള്‍ മനസ്സില്‍ ഒരു വെള്ളിടി വെട്ടി .
ടെസ്റ്റുകളുടെ റിപ്പോര്‍ട്ട് വന്ന ശേഷം ഡോക്ടര്‍
എന്നെ വിളിപ്പിച്ചു.ഞങ്ങളുടെ ബ്ലഡ്‌ ഇല്‍ HIV ബാധ ഉണ്ട് എന്ന വിവരം ഡോക്ടറില്‍ നിന്നും
ആണ് ഞാന്‍ മനസ്സിലാക്കിയത്‌ 
മുംബൈ നഗരം ലക്ഷ്മിക്ക് കൊടുത്ത സമ്മാനം .അമ്മു മോളെ കൂടി ടെസ്റ്റ്‌ ഇന് വിധേയ ആക്കാന്‍ ഡോക്ടര്‍ 
നിര്‍ദ്ദേശിച്ചു.ദൈവം അമ്മുവിനോട് മാത്രം കരുണ 
കാണിച്ചു .വിവരങ്ങള്‍ ഒന്നും ഞാന്‍ ലക്ഷ്മിയോട് 
പറഞ്ഞില്ല.മനസ്സില്‍ നിറയെ മകളുടെ മുഖം മാത്രം ആയിരുന്നു.
സമൂഹം അമ്മുവിനെ ഒറ്റപ്പെടുത്തി കൂടാ .ഒരിക്കലും അവള്‍ ഒരു എയിഡ്സ് രോഗിയുടെ മകളായി ചിത്രീകരിക്കപ്പെടരുത് .അതിനു
ഞാനും ലക്ഷ്മിയും ഇല്ലാതാകണം .പക്ഷെ 
എനിക്ക് അതിന് കഴിയുമോ എന്തോ?.ലക്ഷ്മി
എനിക്ക് ജീവനാണ് ,അമ്മുവും .

ഒരു ദിവസം അമ്മു അവളുടെ കളിതോക്ക് എന്റെ
നേരെ ചൂണ്ടി. "ഹാന്‍ഡ്‌സ് അപ്പ്‌ ഞാന്‍ അച്ഛനെ
കൊല്ലാന്‍ പോവാ"  .അപ്പോഴാണ് എനിക്ക് അങ്ങിനെ ഒരു ഐഡിയ തോന്നിയത്.ലക്ഷ്മി കുളിക്കാന്‍ പോയിരിക്കുകയാണ്.ഞാന്‍
എന്റെ സര്‍വീസ് റിവോള്‍വര്‍ അമ്മുവിന് കൊടുത്തു .എന്നിട്ട് പറഞ്ഞു" മോളെ നമുക്ക് അമ്മയേ പറ്റിക്കാം ,അമ്മ വരുമ്പോള്‍ മോള് തോക്ക്
ചൂണ്ടി ഹാന്‍ഡ്‌സ് അപ്പ്‌ പറയണം .എന്നിട്ട് വെടി
വെക്കണം ".തൂക്ക് കയര്‍ ഏറ്റു വന്ഗുമ്പോഴും ഞാന്‍ സന്തോഷവാന്‍ ആണ്.എന്റെ അമ്മുവിനെ എങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞ സന്തോഷം."

അമ്മുവിന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു 
അവള്‍ക്ക് അച്ഛനോട് ഇപ്പോള്‍ സ്നേഹമാണോ ദേഷ്യമാണോ ?. അറിയില്ല.

               സ്വന്തം :ശ്യാം മുല്ലക്കല്‍