2011 ജൂൺ 26, ഞായറാഴ്‌ച

ചാങ്ങി വില്ലേജ് my favorite place in singapore

ഏകദേശം 64 കിലോമീറ്റര്‍ ചുറ്റളവുള്ള ഒരു ചെറിയ രാജ്യം .അതാണ് സിങ്കപ്പൂര്‍ .ഇവിടെ ചാങ്ങി എയര്‍പോര്‍ട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലത്തില്‍ ആണ് ചാങ്ങി വില്ലേജ്
                                              ഗ്രാമീണത ഒട്ടും തന്നെ നഷ്ടപ്പെടാത്ത ഇവിടം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്‌.ഒഴിവു ദിവസങ്ങളിലെ ബോറടി മാറ്റാന്‍ ഞാന്‍ പോകാറുള്ള സ്ഥലങ്ങളില്‍ ഒന്ന്

                                                               ഇവിടെ എത്തിക്കഴിഞ്ഞാല്‍ ആദ്യം പോകുക ശ്രിരാമന്റെ ക്ഷേത്രത്തിലാണ് . അവിടെ നിന്നും പുറത്തിറങ്ങി നേരെ പോകുന്നത് ബീച്ചിലേക്ക് .അവിടെ എനിക്ക് ഒരുപാട് കൂട്ടുകാര്‍ ഉണ്ട് .അവര്‍ക്കുള്ള ഭക്ഷണം ഞാന്‍ കയ്യില്‍ കരുതിയിരിക്കും .



                                         കുറച്ചുസമയം അവിടെയെല്ലാം ചുറ്റിയടിക്കും .പ്രകൃതിയുടെ മനോഹര ദൃശ്യങ്ങള്‍ എന്‍റെ ചെറിയ ക്യാമറയില്‍ ഒപ്പിയെടുക്കും .
                                 വിശപ്പിന്‍റെ തീവണ്ടി ഉള്ളില്‍ ചൂളം വിളിക്കുമ്പോള്‍ അവിടെ നിന്നും യാത്ര തുടങ്ങും .അവധിദിവസങ്ങള്‍ ഉള്ളിടത്തോളം കാലം ഇത് ആവര്‍ത്തിച്ചുകൊണ്ടേ ഇരിക്കും
                                                                              സസ്നേഹം  ;ശ്യാം മുല്ലക്കല്‍
                                                                  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ