മരണം
***************
ഇവിടസ്തമിക്കുന്നു സൂര്യന്-
ഇന്നീ വഴി തീര്ന്നു തിരിച്ചു -
നടക്കാം നമുക്കിനി
ഇവിടസ്തമിക്കുന്നു സൂര്യന്-
ഇന്നീ വഴി തീര്ന്നു തിരിച്ചു-
നടക്കാം നമുക്കിനി
എന്ന് നിനച്ചു നടക്കാന് തുനിഞ്ഞതും വന്നു ദൂരത്തുള്ള ദേശത്തു നിന്നൊരാള്
എന്ന് നിനച്ച്...............
നടക്കാന് തുനിഞ്ഞതും ......... വന്നു
ദൂരത്തുള്ള ദേശത്തു നിന്നൊരാള്....
കൈയിലെ പാശംഎറിഞ്ഞു പിടിപ്പിച്ച്
എന്നെയും കൊണ്ടങ്ങു പോകാന്
തുനിഞ്ഞവന് .
കൈയിലെ പാശംഎറിഞ്ഞു പിടിപ്പിച്ച്
എന്നെയും കൊണ്ടങ്ങു പോകാന്
തുനിഞ്ഞവന്
അഞ്ചടി അഞ്ചുഇഞ്ചു നീളം ഉള്ളാ-
കുഴി നോക്കി തരിച്ചങ്ങു നിന്നു പൊതുജനം
നിഴലുകള് ചിത്രം വരച്ചോരാ പൂമുഖ-
തിണ്ണയില് എന്നെ കിടത്തി വേറേ ചിലര്.
പടുതിരി കത്തുന്ന നിലവിളക്കിന് മുന്നില്-
രാമായണം പഠിക്കുന്നു ........
വേറേ ചിലര്
ആരൊക്കെയോ കരഞ്ഞു ..........
ആ കണ്ണുനീരില് എന്.....
മരണം മണക്കുന്ന ഗന്ധമറിഞ്ഞു ഞാന്
ആരൊക്കെയോ കരഞ്ഞു ..........
ആ കണ്ണുനീരില് എന്.....
മരണം മണക്കുന്ന ഗന്ധമറിഞ്ഞു ഞാന്
ശ്യാം മുല്ലക്കല്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ