ചുനക്കര ആലപ്പുഴ ജില്ല യിലെ മാവേലിക്കര താലുക്ക് ന്റെ ഒഴിഞ്ഞ കോണില്‍ നെല്‍ വയലുകളും നീര് ചോല കളും കൊണ്ട് സമ്പന്നമായ എന്റെ ഗ്രാമം അതൊക്കെ ഒരു കാലം.വിളവെടുപ്പ് ന്റെ സമൃധിയുമായി ഉത്സവത്തിന്റെ നാളുകള്‍ .ഇന്ന് ഏകദേശം അഞ്ഞൂറ് ഏക്കറോളം വരുന്ന നെല്‍ വയലുകള്‍ കൃഷി ഇല്ലാതെ കിടക്കുന്നു .പുസ്തകത്തിലെ പശു പുല്ലു തിന്നുമോ എന്ന ചൊല്ല് അന്വര്‍ത്ഥമാകുന്നു . വികസനം വല്ലാണ്ട് കൂടി പോയി നന്നാവുമായിരിക്കും (എന്നെങ്കിലും ) പ്രതീക്ഷ യോടെ : സ്വന്തം; ശ്യാം മുല്ലക്കല്‍
2011 ഒക്ടോബർ 6, വ്യാഴാഴ്ച
രാഷ്ട്രപിതാവ്
പ്രണമിച്ചിടുന്നു നിന് പാദപത്മം എന്റെ -
ഹൃദയമിന്നുഅവിടേക്ക് ചേര്‍ത്ത് വെക്കുന്നു-
ഞാന്‍.
പ്രണമിച്ചിടുന്നു നിന് പാദപത്മം എന്റെ -
ഹൃദയമിന്നുഅവിടേക്ക് ചേര്‍ത്ത് വെക്കുന്നു-
ഞാന്‍.
വെള്ളയും പച്ചയും രക്തവര്‍ണ്ണ തുണിയു-
മൊരു നൂല് കൊണ്ട് നീ തുന്നി പിടിപ്പിച്ചു .........
വെള്ളയും പച്ചയും രക്തവര്‍ണ്ണ തുണിയു-
മൊരു നൂല് കൊണ്ട് നീ തുന്നി പിടിപ്പിച്ചത്
ഒരു കൊടികൂറയായ് ഉയരങ്ങളില്‍ നാട്ടി -
അതിലൂടെ ഭാരതംകെട്ടിപ്പടുത്തവന്.
ചെകിടിന്നടിപ്പെട്ടു വേദനിക്കുമ്പോഴും മറു-
ചെകിട് പകരമായ് കാട്ടിക്കൊടുത്തവന്‍
ദേശാഭിമാനം ജനിക്കുന്ന ചിന്ത തന് ഭ്രൂണമെന്നുള്ളില് മുളപ്പിച്ച കര്ഷകന്
ദേശാഭിമാനം ജനിക്കുന്ന ചിന്ത തന് -ഭ്രൂണമെന്നുള്ളില് മുളപ്പിച്ച കര്ഷകന്
അവനാണചഞ്ചലന് വീരസേനാധിപന്‍
പതറാതെ വിരിമാറുയര്ത്തി പിടിച്ചവന്
അവനാണചഞ്ചലന് ............
വീരസേനാധിപന്‍
പതറാതെ ..........
വിരിമാറുയര്ത്തി പിടിച്ചവന്.
പ്രണമിച്ചിടുന്നു നിന് പാദപത്മം എന്റെ...................
ഹൃദയമിന്നുഅവിടേക്ക് ചേര്‍ത്ത് വെക്കുന്നു-
ഞാന്‍............
By: syam mullakkal
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ