2011 സെപ്റ്റംബർ 17, ശനിയാഴ്‌ച

അഞ്ചിതലുള്ള പൂവ്

                                                                   ശൈശവം
                                                                  ****************


 അണുവായ് വളര്‍ന്നു ഞാന്‍ അമ്മ തന്‍-
ഉദരത്തില്‍ ഈ ജീവിതത്തിന്‍റെ പത്തു മാസം.

 അണുവായ് വളര്‍ന്നു ഞാന്‍ അമ്മ തന്നുദരത്തില്‍
 ഈ ജീവിതത്തിന്‍റെ പത്തു മാസം.പിന്നെ ഉടലില്‍-
നിന്നുടല്‍ വിട്ടു ജീവന്‍റെ മറ പറ്റി ഇവിടെ എന്‍ -
പാദം പതിച്ചു .എന്‍റെ പ്രഥമ പാദം ഞാന്‍ പതിച്ചു .

അണുവായ് വളര്‍ന്നു ഞാന്‍ അമ്മ തന്നുദരത്തില്‍
 ഈ ജീവിതത്തിന്‍റെ പത്തു മാസം.പിന്നെ ഉടലില്‍-
നിന്നുടല്‍ വിട്ടു ജീവന്‍റെ മറ പറ്റി ഇവിടെ എന്‍ -
പാദം പതിച്ചു .എന്‍റെ പ്രഥമ പാദം ഞാന്‍ പതിച്ചു .

താരാട്ട് പാടിയും പാലൂട്ടിയും എന്നെ -
ഞാനായ് വളര്‍ത്തിയെന്നമ്മ .
താരാട്ട് പാടിയും പാലൂട്ടിയും എന്നെ -
ഞാനായ് വളര്‍ത്തിയെന്നമ്മ .പിന്നെ -
നന്മയും തിന്മയും തമ്മില്‍ തിരിപ്പിച്ചു .
നന്മ ചെയ്യാന്‍ പഠിപ്പിച്ചു.അമ്മ നന്മ -
ചെയ്യാന്‍ പഠിപ്പിച്ചു.

                                                                   ബാല്യം
                                                                  **************


ബാല്യം കടന്നു വന്നന്നെന്‍റെ ജീവിതം
പൂവിലും പുഴയിലുംകണ്ണുനട്ടു .....


ബാല്യം കടന്നു വന്നന്നെന്‍റെ ജീവിതം
പൂവിലും പുഴയിലും കണ്ണുനട്ടു പിന്നെ -
അച്ഛന്‍റെ കൈ പിടിച്ചന്നു ഞാനാദ്യമായ്-
അക്ഷരം മേയുന്ന മേട്ടിലെത്തി.

ബാല്യം കടന്നു വന്നന്നെന്‍റെ ജീവിതം
പൂവിലും പുഴയിലുംകണ്ണുനട്ടു പിന്നെ  -
അച്ഛന്‍റെ കൈ പിടിച്ചന്നു ഞാനാദ്യമായ്-
അക്ഷരം മേയുന്ന മേട്ടിലെത്തി.


അറിവിന്‍റെ നിറ ദീപമെന്നില്‍ -
നിറച്ചന്നു ഗുരുവായി ദൈവം കനിഞ്ഞു


അറിവിന്‍റെ നിറ ദീപമെന്നില്‍ -
നിറച്ചന്നു ഗുരുവായി ദൈവം കനിഞ്ഞു
പിന്നെ അക്ഷര കുന്നിന്‍റെ ഉയരങ്ങള്‍
താണ്ടി എന്നിതളില്‍ നിന്നൊന്നന്നടര്‍ന്നു.
എന്‍റെ ഇതളില്‍  നിന്നൊന്നന്നടര്‍ന്നു.








                                               കൗമാരം
                                              **************


മോഹങ്ങള്‍ ഉള്ളില്‍ നിറക്കുന്ന ചിന്തകള്‍ 
ഇരവിനും പകലിനും കുട പിടിച്ചൂ......

മോഹങ്ങള്‍ ഉള്ളില്‍ നിറക്കുന്ന ചിന്തകള്‍ 
ഇരവിനും പകലിനും കുട പിടിച്ചു പിന്നെ -
ഇരുളിന്‍റെ മറവില്‍ എന്‍ സ്വപ്നങ്ങളില്‍ അന്ന്- 
മയിലുകള്‍ നൃത്തം ചവിട്ടി. 

മോഹങ്ങള്‍ ഉള്ളില്‍ നിറക്കുന്ന ചിന്തകള്‍ 
ഇരവിനും പകലിനും കുട പിടിച്ചു പിന്നെ -
ഇരുളിന്‍റെ മറവില്‍ എന്‍ സ്വപ്നങ്ങളില്‍ അന്ന്- 
മയിലുകള്‍ നൃത്തം ചവിട്ടി. വര്‍ണ-
മയിലുകള്‍ നൃത്തം ചവിട്ടി........

മഴയിലും വെയിലിലും സ്വപ്‌നങ്ങള്‍ കണ്ടു 
ഞാന്‍വര്‍ണ്ണങ്ങള്‍ ഉള്ളില്‍  നിറഞ്ഞു .

മഴയിലും വെയിലിലും സ്വപ്‌നങ്ങള്‍ 
കണ്ടു ഞാന്‍ വര്‍ണ്ണങ്ങള്‍ ഉള്ളില്‍ നിറഞ്ഞു .
കനവിന്‍റെ നാളുകള്‍ വീണ്ടും കടന്നുപോയ് 
ഇതളുകള്‍  വീണ്ടും കൊഴിഞ്ഞു .
എന്‍റെ ഇതളുകള്‍ വീണ്ടും പൊഴിഞ്ഞു .

                                            യൌവനം  
                                            *********


കാലം കടന്നുപോയ് യൌവനം  വന്നന്ന്
 ചിറകിനും മനസിനും തീ പിടിച്ചൂ......

കാലം കടന്നുപോയ് യൌവനം വന്നന്ന്
 ചിറകിനും മനസിനും തീ പിടിച്ചു പിന്നെ -
അഗ്നിയും വായുവും സാക്ഷിയായ് നിര്‍ത്തി 
അന്നാദ്യമായ്‌ അവളെന്‍ കരം ഗ്രഹിച്ചു. 

കാലം കടന്നുപോയ് യൌവനം  വന്നന്ന്
 ചിറകിനും മനസിനും തീ പിടിച്ചു പിന്നെ -
അഗ്നിയും വായുവും സാക്ഷിയായ് നിര്‍ത്തി 
അന്നാദ്യമായ്‌ അവളെന്‍ കരം ഗ്രഹിച്ചു. 
എന്‍റെ ജീവന്‍റെ പാതി എന്നില്‍ ലയിച്ചു 


രാഗവും താളവും ഒന്നായ് ലയിച്ചന്നു-
 ഗാനവും  ശ്രുതിയും മറന്നു .
ആ ഗാന മഞ്ജരിക്കൊടുവിലീ-
 മണ്ണില്‍ രണ്ട് അഞ്ചിതള്‍ പുഷ്പം വിടര്‍ന്നു . 

രാഗവും താളവും ഒന്നായ് ലയിച്ചന്നു-
 ഗാനവും  ശ്രുതിയും മറന്നു .
ആ ഗാന മഞ്ജരിക്കൊടുവിലീ-
 മണ്ണില്‍ രണ്ട് അഞ്ചിതള്‍ പുഷ്പം വിടര്‍ന്നു . 

                                                       വാര്‍ദ്ധക്യം
                                                        **************

ഇതളുകള്‍ വീണ്ടും കൊഴിഞ്ഞു .മനസ്സില്‍- 
അന്നൊരു നേര്‍ത്ത ഗാനം മുഴങ്ങി .

ഇതളുകള്‍ വീണ്ടും കൊഴിഞ്ഞു .മനസ്സില്‍- 
അന്നൊരു നേര്‍ത്ത ഗാനം മുഴങ്ങി .
ചിറകറ്റു വീഴുന്ന പറവയായ് ഞാന്‍ -
എന്‍റെ പതനം മനസ്സില്‍ കുറിച്ചു

ഇതളുകള്‍ വീണ്ടും കൊഴിഞ്ഞു .മനസ്സില്‍- 
അന്നൊരു നേര്‍ത്ത ഗാനം മുഴങ്ങി .

ചിറകറ്റു വീഴുന്ന പറവയായ് ഞാന്‍ -
എന്‍റെ പതനം മനസ്സില്‍ കുറിച്ചു.


 മരണമെന്‍ വീടിന്‍റെ പടിവാതിലില്‍
എന്‍റെ വരവിനായ് കാതോര്‍ത്തിരിക്കെ
ഇനിയെന്‍റെ പ്രാണന്‍റെ അവസാന ദീപം
 അങ്ങകലെ തെളിഞ്ഞടങ്ങുന്നു

മരണമെന്‍ വീടിന്‍റെ പടിവാതിലില്‍



എന്‍റെ വരവിനായ് കാതോര്‍ത്തിരിക്കെ
ഇനിയെന്‍റെ പ്രാണന്‍റെ അവസാന ദീപം
 അങ്ങകലെ തെളിഞ്ഞടങ്ങുന്നു



                                                                    നന്ദി :ശ്യാം മുല്ലക്കല്‍ 

3 അഭിപ്രായങ്ങൾ: