**********************
സ്വന്തം മകന്‍ ഒന്നാമത് എത്താന്‍-
വേണ്ടി . മറ്റൊരു വിദ്യാര്‍ത്ഥി യുടെ-
പരീക്ഷാ ഫലത്തില്‍ കൃത്രിമം കാണിച്ച അദ്യാപകന്‍ .
വര്‍ഷങ്ങള്‍ക്കു ശേഷം മകന്‍-
വഴിപിഴച്ചു പോകുന്നു.
അപ്പോള്‍ അദ്ദേഹം തന്‍റെ പഴയ വിദ്യാര്‍ത്ഥി യെ
ഓര്‍ത്ത് വിലപിക്കുന്നു
********************
ഗുരു നാഥനല്ല ഞാന്‍ അരുമ-
ശിഷ്യാ നിന്‍റെ അറിവിനവകാശി-
ഞാനല്ല . ഗുരു നാഥനല്ല ഞാന്‍ അരുമ-
ശിഷ്യാ നിന്‍റെ അറിവിനവകാശി ഞാനല്ല .
അറിവിന്‍ മഹാലക്ഷ്മി-
എണ്ണി വിറ്റിട്ട് അന്ന് നിന്‍റെ ആ-
പെരുവിരല് സ്വന്തമാക്കി ............
അറിവിന്‍ മഹാലക്ഷ്മി എണ്ണി-
വിറ്റിട്ട് അന്ന് നിന്‍റെ ആ പെരു-
വിരല് സ്വന്തമാക്കി .പിന്നെ -
എന്‍റെ ആ പാര്‍ത്ഥന് വരദാനമേകി-
ഞാന്‍ വില്ലാളി വീരനായ് വാഴ്ത്തി.
പിന്നെ എന്‍റെ ആ പാര്‍ത്ഥന് വരദാനമേകി ഞാന്‍ -
വില്ലാളി വീരനായ് വാഴ്ത്തി .
ഗുരു നാഥനല്ല ഞാന്‍ അരുമ ശിഷ്യാ
നിന്‍റെ അറിവിനവകാശി ഞാനല്ല .
ഗുരു നാഥനല്ല ഞാന്‍ അരുമ ശിഷ്യാ
നിന്‍റെ അറിവിനവകാശി ഞാനല്ല .
കാലം കടന്നു പോയി പാര്‍ത്ഥന് വളര്‍ന്നവന്‍
ഗുരുവിനേ വെല്ലുന്ന ശിഷ്യനായി................
കാലം കടന്നു പോയി പാര്‍ത്ഥന്-
വളര്‍ന്നവന്‍ ഗുരുവിനേ വെല്ലുന്ന ശിഷ്യനായി പിന്നെ -
ഒളിയമ്പ് കൊണ്ടെന്‍റെ ഹൃദയം തകര്‍ത്തവന്‍
ചുടു ചോര തിലകമായ് തൊട്ടു. എന്‍റെ -
ചുടു ചോര തിലകമായ് തൊട്ടു .
ഗുരു നാഥനല്ല ഞാന്‍ അരുമ ശിഷ്യാ
നിന്‍റെ അറിവിനവകാശി ഞാനല്ല .
ഗുരു നാഥനല്ല ഞാന്‍ അരുമ ശിഷ്യാ
നിന്‍റെ അറിവിനവകാശി ഞാനല്ല .
വിലപിക്കയില്ല ഞാന്‍-
പാര്‍ത്ഥനെ ഓര്‍ത്ത് എന്‍റെ -
സഹതാപമൊക്കെയും നിന്നെയോര്‍ത്ത്.......
വിലപിക്കയില്ല ഞാന്‍-
പാര്‍ത്ഥനെ ഓര്‍ത്ത് എന്‍ സഹതാപ-
മൊക്കെയും നിന്നെയോര്‍ത്ത്. എന്‍റെ -
കവിതയും കണ്ണീരും ഒരുപിടി ചാരമായ്-
എരിയുന്ന- ദേഹവും നിന്നെയോര്‍ത്ത് .
എന്‍റെ കവിതയും കണ്ണീരും ഒരുപിടി ചാരമായ്
എരിയുന്ന- ദേഹവും നിന്നെയോര്‍ത്ത് .
കത്തി എരിയുന്ന ദേഹവും ........
.............. നിന്നെയോര്‍ത്ത്
സ്വന്തം : ശ്യാം മുല്ലക്കല്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ