2014 നവംബർ 14, വെള്ളിയാഴ്‌ച

എന്‍റെ വിദ്യാലയം {G.V.H.S.S CHUNAKKARA}


S.S.L.C എന്ന മഹാ സാഗരം നീന്തികടന്ന് വിജയത്തിന്‍റെ കൊടി നാട്ടി തിരിച്ചുവന്നപ്പോള്‍ എനിക്ക് വിലപ്പെട്ട എന്തോ നഷ്ടമായിരുന്നു.

  ഇതാണ് ആ സരസ്വതി നിലയം .
അഞ്ചു വര്‍ഷം ഞാന്‍ പയറ്റി തെളിഞ്ഞ എന്‍റെ കളരി .
 ഇന്ന് ഒരുപാട് മാറിയിരിക്കുന്നു .
പുതിയ പുതിയ കെട്ടിടങ്ങള്‍ ,പുതിയ അദ്ധ്യാപകര്‍,അങ്ങിനെ അങ്ങിനെ പലതും .

ഇവിടെ എല്ലാം ഇന്ന് എനിക്ക്  അപരിചിതമാണ്  . എല്ലാം ഒരു പഴങ്കഥ പൊലെ ചിലപ്പോളൊക്കെ  മനസ്സില്‍ ഓടിവരാറുണ്ട്

                                     1950 ലാണ് ചുനക്കര G.V.H.S. സ്കൂള്‍ നിലവില്‍ വന്നത്. ചുനക്കരയിലെ ബഹു ഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്കും-
 തുടര്‍ വിദ്യാഭ്യാസത്തിനു വഴി ഒരുക്കികൊണ്ട് -
 ഇത് ഒരു അനുഗ്രഹമായി മാറി .
ചുരുങ്ങിയ കാലം കൊണ്ട് തന്നെ ചുനക്കര-
 സമ്പൂര്‍ണ സാക്ഷരത കൈവരിച്ച പഞ്ചായത്ത് കളുടെ
മുന്‍ നിരയിലായി .
ഏറെ താമസിക്കാതെ തന്നെ വിദ്യാര്‍ഥികള്‍ക്ക്-
ഉച്ചഭക്ഷണം നല്‍കുന്നതില്‍ സര്‍ക്കാരിന്‍റെ അംഗീകാരം ലഭിച്ചു .

ഇത് സ്കൂള്‍ന്‍റെ മറ്റൊരു ഭാഗമാണ് .
ഇതിനു സമീപത്തായിരുന്നു എന്‍റെ ആദ്യത്തെ ക്ലാസ്സ്‌ റൂം .
മധ്യാഹ്ന്ന വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനു-
 ഞങ്ങള്‍ കണ്ടെത്തിയ താവളം .
അതായിരുന്നു ഈ മരതണലുകള്‍ .
ഇന്ന് ഇത് ഒരുപാട് മാറ്റത്തിനു വിധേയമായിരിക്കുന്നു .
ഇതിനു സമീപത്തു തന്നെ ഒരു നെല്ലി മരംഉണ്ടായിരുന്നു .
ഇപ്പോളും അത് അവിടെ തന്നെ ഉണ്ടാകും എന്നാണ് എന്‍റെ വിശ്വാസം .
അതിനു കാരണമുണ്ട് .
നെല്ലിമരത്തിന്‍റെ തടി വിരകിനല്ലാതെ മറ്റൊന്നിനും കൊള്ളില്ല .
അല്ലെങ്കില്‍ സര്ക്കാര് വക മരം അവിടെ നില്‍ക്കില്ലല്ലോ    .
         
                    ""തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ
                    നെല്ലി മരമൊന്നുലുത്തുവാന്‍ മോഹം.""

എന്ന് പറയാന്‍ പറ്റില്ല .കാരണം അത് കുറച്ചു വലിയ മരമാണ് .


                     ''അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍ ചെന്നെടുത്ത്‌-
                               അതിലൊന്ന് തിന്നുവാന്‍ മോഹം .                               ''

എന്നും പറയാന്‍ പറ്റില്ല .
രാജന്‍ സാറിന്‍റെ ""നന്മരൂപിയായ ദൈവമേ "" മുടങ്ങാതെ കേള്‍ക്കുന്നത് കൊണ്ടാകാം .
ആ മരത്തില്‍ മരുന്നിനു പോലും ഒരു കായ ഞാന്‍ കണ്ടിട്ടില്ല! .

                                ഓരോ അധ്യായന വര്‍ഷം കടന്നു പോകുമ്പോളും
 .S.S.L.C. എന്നാ കടമ്പ കടന്നു കൂടുന്നവര്‍ കുറച്ചൊന്നുമല്ല .
വളരെ കുറച്ചു പേര്‍ മാത്രം കണ്ണീരിന്‍റെ
 രുചി മനസിലാക്കി വീണ്ടും പരിശ്രമിച്ച്
 വിജയം നേടുന്നുമുണ്ട്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ