ലോകം ആകാംഷയോടെ കാത്തിരിക്കുന്ന
11 -11 -11
ഇന്നത്തെ ദിവസത്തിനു മാറ്റുരക്കാന്‍ ഇതാ മറ്റൊന്ന് കൂടി
ലണ്ടനില്‍ ഇരട്ടകള്‍ പതിനൊന്നാം പിറനാള്‍
ആഘോഷിക്കുമ്പോള്‍ ,ഐശ്വര്യറോയ്ക്ക് കുഞ്ഞു പിറക്കുമ്പോള്‍ കൊച്ചു കേരളത്തിന് മാത്രം അവകാശപ്പെടാന്‍ ഉള്ളത് .
.അതെ ക്ഷേത്ര പ്രവേശന വിളംബരം നടന്നിട്ട് 75 വര്ഷം തികയുന്നു .
സഞ്ചാര സ്വാതന്ത്ര്യത്തിനും ആരാധനാ സ്വാതന്ത്രിത്തിനുമായി ഉയര്‍ന്നുവന്ന സമരവേലിയേറ്റങ്ങളും ജനകീയ ഇടപെടലുകളും ഷേത്രപ്രവേശന വിളംബരത്തിലേക്ക് രാജവാഴ്ചയെ നയിച്ചു. തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളില്‍
എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനം നല്‍കിക്കൊണ്ടുള്ള വിളംബരം 1936 നവംബര്‍ 12 ന് പുറപ്പെടുവിച്ചു.
'ആധുനിക ലോകത്തെ മഹാത്ഭുതം' എന്ന് ഗാന്ധിജി വിശേഷിപ്പിച്ച 1936-ല്‍ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് പുറത്തിറക്കിയ വിശ്വവിഖ്യാത ക്ഷേത്രപ്രവേശന വിളംബരം നേരില്‍ കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോകുവാന്‍
ഇന്ന് ഒരേ ഒരിടം നാവായിക്കുളം (എതുക്കാട് ജംഗ്ഷന്‍)
നാവായിക്കുളത്തെ പറ്റി എന്റെ സുഹൃത്ത് ശ്രീജിത്ത് പിള്ള നല്‍കിയ വിവരങ്ങള്‍ കൂടി
ഞാന്‍ ഇതില്‍ ഉള്‍പ്പെടുത്തുന്നു.
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് നാവായിക്കുളം. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.
തിരുവതാംകൂർ ദേവസ്വത്തിന്റെ അധീനതയിൽ ഉള്ള തിരു:നാവായിക്കുളം ശ്രീ ശങ്കരനാരായണസ്വാമി
ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തായാണു ഈ വിളംബരശില സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.എ.കെ.ജി., ഇ. ഗോപാലകൃഷ്ണൻ, പന്തളം പി. ആർ. രാഘവൻപിള്ള എന്നീ നേതാക്കളുടെ നിർദേശപ്രകാരം പാട്ടം, തിരിപ്പുവാരം, ജന്മിക്കരം,അയിത്തം തുടങ്ങിയ അനീതികൾക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ ഈ പഞ്ചായത്തിൽ സംഘടിപ്പിക്കപ്പെട്ടു. അയിത്തത്തിനും, മിച്ചഭൂമിസമരത്തിനും ഈ പഞ്ചായത്തിൽ എൻ. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ ധാരാളം സമരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.
സ്മരണയോടെ
സ്വന്തം: ശ്യാം മുല്ലക്കല്‍
ചുനക്കര ആലപ്പുഴ ജില്ല യിലെ മാവേലിക്കര താലുക്ക് ന്റെ ഒഴിഞ്ഞ കോണില്‍ നെല്‍ വയലുകളും നീര് ചോല കളും കൊണ്ട് സമ്പന്നമായ എന്റെ ഗ്രാമം അതൊക്കെ ഒരു കാലം.വിളവെടുപ്പ് ന്റെ സമൃധിയുമായി ഉത്സവത്തിന്റെ നാളുകള്‍ .ഇന്ന് ഏകദേശം അഞ്ഞൂറ് ഏക്കറോളം വരുന്ന നെല്‍ വയലുകള്‍ കൃഷി ഇല്ലാതെ കിടക്കുന്നു .പുസ്തകത്തിലെ പശു പുല്ലു തിന്നുമോ എന്ന ചൊല്ല് അന്വര്‍ത്ഥമാകുന്നു . വികസനം വല്ലാണ്ട് കൂടി പോയി നന്നാവുമായിരിക്കും (എന്നെങ്കിലും ) പ്രതീക്ഷ യോടെ : സ്വന്തം; ശ്യാം മുല്ലക്കല്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
nice one.. Keep on writing.
മറുപടിഇല്ലാതാക്കൂ