2011 നവംബർ 14, തിങ്കളാഴ്‌ച

തൂലികയുടെ വിലാപം

അകലുന്നതെന്തു നീ തിരിനാളമേ എന്നെ
 ഇരുളിന്റെ പാതക്കയക്കുന്നതെന്തു നീ...
ഒരു മാത്ര എന്നെ തിരിഞ്ഞു നോക്കാതെ 
അങ്ങകലേക്ക് യാത്രക്കൊരുങ്ങി നില്‍ക്കുന്നുവോ..

അകലുന്നതെന്തു നീ തിരിനാളമേ എന്നെ
 ഇരുളിന്റെ പാതക്കയക്കുന്നതെന്തു നീ...
ഒരു മാത്ര എന്നെ തിരിഞ്ഞു നോക്കാതെ 
അങ്ങകലേക്ക് യാത്രക്കൊരുങ്ങി നില്‍ക്കുന്നുവോ..

തൂലിക ചലിക്കാത്ത രാവുകളില്‍ ഇവിടെ 
എന്‍ ഓര്‍മയ്ക്ക് കൂട്ടായി വിടരാത്ത മൊട്ടുകള്‍.............

തൂലിക ചലിക്കാത്ത രാവുകളില്‍ ഇവിടെ 
എന്‍ ഓര്‍മയ്ക്ക് കൂട്ടായി വിടരാത്ത മൊട്ടുകള്‍
സുഗന്ധം പരത്താന്‍ മടിക്കുന്ന പൂവിതളില്‍ 
വീഴാന്‍ കൊതിക്കും പരാഗ രേണുക്കളും 

ഇരുളിന്‍ നിഗൂഡതയിലൊരു കൊച്ചു താരാട്ട്
പാടാന്‍ മടിക്കുന്ന രാക്കിളി കൂട്ടവും.............
ഇരുളിന്‍ നിഗൂഡതയിലൊരു കൊച്ചു താരാട്ട്
പാടാന്‍ മടിക്കുന്ന രാക്കിളി കൂട്ടവും.............

ചീറി കുതിച്ചങ്ങു പായും കുരുത്തോല നാഗം 
കണക്കെ കുതിക്കുന്ന കാലവും ................
ചീറി കുതിച്ചങ്ങു പായും കുരുത്തോല നാഗം 
കണക്കെ കുതിക്കുന്ന കാലവും ................

കവിതകള്‍ ജനിക്കാത്ത കവി ഹൃദയമിവിടിറ്റു
നീരിനായ്‌ നൃത്തം ചവിട്ടും മയൂരവും ..........
കവിതകള്‍ ജനിക്കാത്ത കവി ഹൃദയമിവിടിറ്റു
നീരിനായ്‌ നൃത്തം ചവിട്ടും മയൂരവും ..........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ