2011 നവംബർ 21, തിങ്കളാഴ്‌ച

കാലചക്രം

മുക്കുറ്റി പൂവില്ല  കിനാവിലൊരോണക്കാലവുമില്ല 
ഓണത്തപ്പനെ വരവേക്കുന്നൊരു കുട്ടിക്കാലവുമില്ല 

മുത്തച്ഛന്‍ പുഴ വറ്റി വരണ്ടു
 കിടക്കും കാലം വരവായ് 
മുറ്റത്തെ ചെറു ഞാഞ്ഞൂല്‍ 
പോലും പത്തി വിടര്‍ത്തും കാലം

മുത്തച്ഛന്‍ പുഴ വറ്റി വരണ്ടു
 കിടക്കും കാലം വരവായ് 
മുറ്റത്തെ ചെറു ഞാഞ്ഞൂല്‍ 
പോലും പത്തി വിടര്‍ത്തും കാലം

നിഴലുകള്‍ പോലും മുഷ്ടി 
ചുരുട്ടി ഭ്രാന്ത് പുലമ്പും കാലം
സത്യം വിറ്റിട്ട് അന്നം വാങ്ങിയ ദുഷ്ടന്മാരുടെ കാലം

വറ്റിന് വേണ്ടീട്ടുറ്റവര്‍ ഉടയവര്‍ ഒറ്റുകൊടുക്കും കാലം
കാറ്റിനു പോലും മത്തു പിടിച്ചാ 
ചോര മണക്കും കാലം

വറ്റിന് വേണ്ടീട്ടുറ്റവര്‍ ഉടയവര്‍ ഒറ്റുകൊടുക്കും കാലം
കാറ്റിനു പോലും മത്തു പിടിച്ചാ 
ചോര മണക്കും കാലം

മുക്കുറ്റി പൂവില്ല  കിനാവിലൊരോണക്കാലവുമില്ല 
ഓണത്തപ്പനെ വരവേക്കുന്നൊരു കുട്ടിക്കാലവുമില്ല 

മുക്കുറ്റി പൂവില്ല  കിനാവിലൊരോണക്കാലവുമില്ല 
ഓണത്തപ്പനെ വരവേക്കുന്നൊരു കുട്ടിക്കാലവുമില്ല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ