2011 മേയ് 30, തിങ്കളാഴ്‌ച

അടരുവാന്‍ വയ്യ


ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപ്പീലിതന്നു-
എന്റെ ചിറകിനാകാശവും നീ തന്നു- നിന്നാത്മ ശിഖരത്തിലൊരു കൂട്-
തന്നു.
ആത്മ ശിഖരത്തിലൊരു കൂട് തന്നു.

ഒരു കുഞ്ഞു പൂവിലും ചെറു കാറ്റിലും നിന്നെ
നീയായ് മണക്കുന്നതെങ്ങു വേറെ-
 ജീവ നോഴുകുമ്പോള്‍ ഒരു തുള്ളി ഒഴിയാതെ നീ തന്നെ
നിറയുന്ന പുഴയെങ്ങു വേറെ?
കനവിന്റെ കനവായി നിന്നെ പടര്‍ത്തി നീ
വിരിയിച്ചൊരാകാശമെങ്ങുവേറെ  എങ്ങു വേറെ?

കരുതിവയ്ക്കാന്‍ എന്റെ ഓര്‍മയ്ക്ക് നീ തന്ന-
തൊരു ജന്മം ഒഴുകുന്ന പ്രാണ ഗണ്ഡം.
തരിവാക്ക് പരത്തുന്ന കണ്ടത്തില്‍ നീ തന്ന-
തൊരു ലോകമാകെ പടര്‍ന്ന ഗാനം.
വിരിയും പ്രഭാതങ്ങള്‍ അണയും പ്രദോഷങ്ങ-
ലതിലൂടെയിഴയെ തുടുത്തു പോയി.
തളരുന്ന മധ്യാഹ്ന, മെരിയുന്ന പാതിരാ-
വതിലൂടെയെന്നും കുളിര്‍ത്തു പോയി.

ഒരു കൊച്ചു രാപ്പാടി കരയുമ്പോഴും, നേര്‍ത്തോ-
രരുവിതന്‍ താരാട്ട് താരാട്ട് തളരുമ്പോഴും, കനിവി-
ലൊരു കല്ല്‌ കനി മധുരമാകുംപോഴും, കാല-
മിടരുമ്പോഴും നിന്റെ ഹൃദയത്തില്‍ ഞാന്‍ എന്‍റെ
ഹൃദയം കൊരുത്തിരിക്കുന്നു, നിന്നി-
ലഭയം തിരഞ്ഞു പോവുന്നു.

അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനി-
ക്കേതു സ്വര്‍ഗം വിളിച്ചാലും
ഉരുകി നിന്‍ ആത്മാവിന്‍ ആഴങ്ങളില്‍ വീണു
പൊളിയുമ്പോള്‍ ആണെന്റെ സ്വര്‍ഗം, നിന്നി-
ലടിയുന്നതേ നിത്യ സത്യം.


                                        നന്ദി .ശ്രീ മധു സൂതനന്‍ നായര്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ