2011 ഓഗസ്റ്റ് 7, ഞായറാഴ്‌ച

ചുനക്കര എന്‍റെ ഗ്രാമം

{ഈ ബ്ലോഗ് പോസ്റ്റ് ചെയ്യുന്നതിന് വേണ്ടി എന്നെ സഹായിച്ച എന്റെ നല്ലവരായ സുഹൃത്തുക്കള്ക്ക് .പ്രത്യേകിച്ച് ''ശ്രീ. ഈപ്പന് തോമസ് '' ഇനും എന്റെ നന്ദി രേഖപ്പെടുത്തുന്നു .


ഹൃദയ: പൂര്വ്വം ശ്യാം മുല്ലക്കല് }




ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പരിധിയില് വരുന്ന ഗ്രാമപഞ്ചായത്താണ് ചുനക്കര ഗാമപഞ്ചായത്ത്. ഒരു കാര്ഷിക ഗ്രാമമായ ചുനക്കര ആദികാലത്ത് ഏതോ ഇടപ്രഭുക്കന്മാരുടെ അധീനതയിലായിരുന്നിരിക്കണം എന്നതിനു തെളിവാണ് ഇവിടുത്തെ കോട്ടമുക്ക് എന്ന സ്ഥലം. അവിടെ ഇരു വശങ്ങളിലായി ഏകദേശം 12 അടി പൊക്കമുള്ള മണ്കോട്ട ഉണ്ടായിരുന്നു എന്നും അത് ഈ പ്രദേശത്തിന്റെ കാവല് സ്ഥാനങ്ങള് ഉള്ള അതിര്ത്തി യായിരുന്നിരിക്കണം എന്നും പഴമക്കാര് പറയുന്നു.കോട്ടപ്പാടം, മേവേലി, കൊട്ടാരത്തില് മല തുടങ്ങിയ ഇവിടുത്തെ സ്ഥലനാമങ്ങള് ഈ ഊഹത്തിനു തെളിവാണ്. പില്ക്കാ ലത്തു ഈ പ്രദേശം മാര്ത്താ ണ്ഡവര്മ്മങ രാജാവിന്റെ അധീനതയിലാകുകയും അങ്ങനെ തിരുവിതാംകൂറിന്റെ ഭാഗമായി മാറുകയും ചെയ്തു.


കേരളത്തിന്റെ ഭൂപടത്തില് ചുനക്കര പഞ്ചായത്തിന്റെ സ്ഥാനം
**************************************

പഞ്ചായത്തിന്റെ മൊത്തം വിസ്തീര്ണ്ണം 17.32. ച.കി മീറ്ററാണ്. തഴക്കര ഗ്രാമപഞ്ചായത്ത് വടക്കായും, നൂറനാട് ഗ്രാമപഞ്ചായത്ത് കിഴക്കായും, താമരക്കുളം ഗ്രാമപഞ്ചായത്ത് തെക്കായും, ഭരണിക്കാവ്, തെക്കേക്കര പഞ്ചായത്തുകള് പടിഞ്ഞാറുമായി പഞ്ചായത്തിന്റെ അതിരുകള് പങ്കു വക്കുന്നു. ഈ പഞ്ചായത്തില് മൊത്തം പതിനാല് വാര്ഡു്കളാണ് ഉള്ളത്.

സ്ഥല നാമ ചരിത്രം
$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$
ചുനക്കര എന്നാണ് ഈ ഗ്രാമത്തിന്റെ പേര്. ചൊനക്കരയെന്നും സാധാരണ പറയുന്നു. ചൊന ഒരു മരത്തിന്റെ പേരാണ് എന്ന് പറയപ്പെടുന്നു. പണ്ടത്തെ പലമരങ്ങളും ഇന്നില്ല എന്നു മാത്രമല്ല ഉള്ളവയുടെ പേരും മാറിയിട്ടുണ്ട്. ആന, കടുവ എന്നൊക്കെ പേരുള്ള മരങ്ങളും ഉണ്ടായിരുന്നു. അങ്ങനെയെങ്കില് ‘ചുന’ ഒരു മരത്തിന്റെ പേര് ആയിരുന്നിരിക്കാം. അപ്പോള് ചുനയുള്ള മരമുള്ളദേശം എന്നാകും ചുനക്കരയുടെ ഒരര്ത്ഥം . ചുനക്ക്, വെള്ളമെന്നും ഉറവയെന്നും രണ്ടര്ത്ഥ മുണ്ട്. ഈ പ്രദേശത്ത് ധാരാളം ഉറവകള് ഉണ്ടായിരുന്നു. ഇപ്പറഞ്ഞ അര്ത്ഥമത്തില്, വെള്ളത്തിന്റെ കര എന്നൊ, വെള്ളമുള്ള പ്രദേശമെന്നൊ ചുനക്കരക്ക് അര്ത്ഥമകല്പന ചെയ്യണം. അതാണ് ഉചിതവും. ഈ അര്ത്ഥഥ കല്പന ഇവിടുത്തെ ഭൂപ്രകൃതിക്കു യോജിച്ചുമിരിക്കുന്നു. വയലും അതിനിടക്കു നീരൊഴുക്കുതോടും അതിനു ഇരുപുറത്തും കരയുമായാണ് ഈ ഗ്രാമത്തിന്റെ കിഴക്കു പടിഞ്ഞാറുള്ള കിടപ്പ്. ചുനക്കര രണ്ടാംവാര്ഡില്, ശുനകന് എന്നൊരു മഹര്ഷി എങ്ങുനിന്നൊ വന്നു താമസിച്ചു എന്നും ശുനകമഹര്ഷി് താമസിച്ച പ്രദേശമായതിനാല് ഇതു ശുനകക്കരയായി, പിന്നെ ചുനക്കരയായി എന്നും ഐതിഹ്യം.

ചുനക്കര ഗ്രാമ പഞ്ചായത്ത് 1953
%%%%%%%%%%%%%%%%%%%%
ഭരണ ചരിത്രംതെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പഞ്ചായത്ത് 1953 ല് അധികാരത്തില് വന്നു. കല്ലടാല് കളീക്കല് അഡ്വ. പി എന് കിട്ടുപിള്ള ബി എ, ബി എല് ആയിരുന്നു ചുനക്കര പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ്. ചുനക്കരയിലെ ആദ്യത്തെ നിയമബിരുദധാരിയും അദ്ദേഹമായിരുന്നു. ചുനക്കര പഞ്ചായത്ത് ഭരണിക്കാവ് ബ്ളോക്കിലും ചുനക്കര റവന്യൂ വില്ലേജിലും ഉള്പ്പെിട്ടതാണ്. 1957 വരെ ചുനക്കര വില്ലേജ്, കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു. 1957 ല് ആലപ്പുഴ ജില്ല രൂപീകരിച്ചു. അന്നുമുതല് ചുനക്കര വില്ലേജും, ചുനക്കര പഞ്ചായത്തും ആലപ്പുഴ ജില്ലയിലായി. ചുനക്കര പഞ്ചായത്തിന്റെ കിഴക്കുവശം നൂറനാട് പഞ്ചായത്തും, തെക്കുഭാഗത്ത് താമരക്കുളം പഞ്ചായത്തും, പടിഞ്ഞാറുവശം ഭരണിക്കാവ്, തെക്കേക്കര എന്നീ പഞ്ചായത്തുകളും, വടക്കുവശത്ത് തഴക്കരപഞ്ചായത്തും ആണ് അതിരുകള്. ഈ പഞ്ചായത്തിന്റെ വിസ്തീര്ണ്ണം 17.32 ചതുരശ്ര കിലോമീറ്ററാണ്.

പ്രാദേശിക ചരിത്രം
@@@@@@@@@@@@@@@@

ആലപ്പുഴ ജില്ല യിലെ മാവേലിക്കര താലുക്ക് ന്റെ ഒഴിഞ്ഞ കോണില് നെല് വയലുകളും നീര് ചോല കളും കൊണ്ട് സമ്പന്നമായ എന്റെ ഗ്രാമം . കാര്ഷി്ക സംസ്ക്കാരത്തിന്റെ എല്ലാ നന്മതിന്മകളും ഇവിടെയുണ്ട്. ജന്മിമാരും അവരെ ആശ്രയിച്ചു കഴിഞ്ഞ ഭൂരഹിതരും ഇടകലര്ന്നടതായിരുന്നു ഈ ഗ്രാമം.
ഒരു കാലത്ത് കേരളത്തിലെ കാര്ഷിക രംഗം വളരെ പ്രതീക്ഷയോടെ ഉറ്റു നോക്കി കൊണ്ടിരുന്ന ചുനക്കര .വിളവെടുപ്പ് ന്റെ സമൃധിയുമായി ഉത്സവത്തിന്റെ നാളുകള് .ഇന്ന് ഏകദേശം അഞ്ഞൂറ് ഏക്കറോളം വരുന്ന നെല് വയലുകള് കൃഷി ഇല്ലാതെ കിടക്കുന്നു .പുസ്തകത്തിലെ പശു പുല്ലു തിന്നുമോ എന്ന ചൊല്ല് അന്വര്ധ്വമാകുന്നു .

ചുനക്കരയുടെ ചരിത്രത്തില് ആരാധനാലയങ്ങളുടെ സ്ഥാനം
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

ക്ഷേത്രങ്ങള്, പള്ളികള് തുടങ്ങിയ ആരാധനാലയങ്ങള് ഇവിടെ ധാരാളമുണ്ടായി. അക്കൂട്ടത്തില് പ്രാചീനമാണ് ചുനക്കര തിരു വൈരൂര് ക്ഷേത്രവും ചുനക്കര വടക്ക് ജമാ അത്ത് പള്ളിയും മോളേത്ത് പള്ളിയെന്ന പേരില് അറിയപ്പെടുന്ന മാര്ബകസേലിയോസ് ഗ്രിഗോറിയോസ് ഓര്ത്ത്ഡോക്സ് ചര്ച്ചും . ചുനക്കര ക്ഷേത്രത്തിലെ ഉത്സവം ഈ നാട്ടിലെ എല്ലാ ജാതിമത വിഭാഗങ്ങളുടെയും പ്രദേശികോത്സവമാണ്.




കല ,സാംസ്കാരികം സാമൂഹികം
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,


ചുനക്കര ഗ്രാമം പണ്ഡിതന്മാരുടേയും കലാകാരന്മാ്രുടേയും സാങ്കേതമായിരുന്നു. കലയിലും വിദ്യയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവരും രാജകുടുംബാംഗങ്ങളുടെ ഗുരുസ്ഥാനീയരുമായിരുന്നു ചുനക്കര വാര്യന്മാര്. സംസ്കൃത ഭാഷാ പണ്ഡിതന്മാര്, കവികള്, വൈദ്യന്മാര്, കലാകാരന്മാര്, മന്ത്രവാദികള്, ജോത്സ്യന്മാര് എന്നീ നിലകളിലെല്ലാം പ്രസിദ്ധിനേടിയവരായിരുന്നു ചുനക്കര വാര്യന്മാര്. രാജകുടുംബത്തിലെ കൊട്ടാരം വൈദ്യന്മായരായ അച്ചുതവാര്യരും ശങ്കരവാര്യരും കേരള പാണിനിയുടെ ആദ്യകാല ഗുരുക്കന്മാരെന്ന നിലയില് പ്രസിദ്ധരാണ്. വിപ്ളവ യുവജന വിദ്യാര്ത്ഥി പ്രസ്ഥാനങ്ങളിലൂടെ വളര്ന്ന് നാടകലോകത്തെ അതികായനായിത്തീര്ന്നള ഒ. മാധവന് ഈ ഗ്രാമത്തിന്റെ അഭിമാനമാണ്. ദാരു ശില്പത്തില് പ്രസിഡന്റിന്റെ സ്വര്ണ്ണ മെഡലും ദേശീയ പുരസ്ക്കാരവും നേടിയ ആര്ട്ടികസ്റ്റു ചുനക്കര കെ ആര് രാജന്, ചുനക്കര രാമന്കുയട്ടി എന്നിവര് കലാലോകത്തിന്റെയെന്ന പോലെ ഈ നാടിന്റേയും അഭിമാനഭാജനമാണ്. നാടന് കലാരൂപങ്ങള് പലതും നന്നായി വളര്ന്നാ നാടാണിത്. പലഭജന സംഘങ്ങളും പണ്ടു മുതലേ ഇവിടെ ഉണ്ടായിരുന്നു. അക്കൂട്ടത്തില് പഴക്കമുള്ളതാണ് വലിയവിള തിരുവഞ്ചൂര്, കാളി, ചാത്തന് തുടങ്ങിയവരുടെ നേതൃത്വത്തല് ഉണ്ടായിരുന്ന ഭജനസംഘം. ദേശീയ സ്വാതന്ത്ര്യ സമരത്തില് പങ്കെടുത്ത പല ദേശാഭിമാനികളും ഈ ഗ്രാമത്തിലുണ്ട്.


ചുനക്കരയുടെ ചരിത്രത്തില് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആഗമനം
@@@@@@@@@@@@@@@@@@

1897 ല് തന്നെ ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങള് ഉണ്ടായി. ഇന്നത്തെ ചുനക്കര ഗവ. യു പി സ്ക്കൂള് ജനപങ്കാളിത്തത്തോടെ സ്ഥാപിച്ചതാണ്. 1897 ല് ഇതിനുവേണ്ട തടിയും, കല്ലും മറ്റും ദുരസ്ഥലങ്ങളില് നിന്നും ജനങ്ങള് തലച്ചുമടായികൊണ്ടു വന്ന് പടുത്തുയര്ത്തി്യതാണ് ഈ സ്ഥാപനം. പിന്നീട് പല മനുഷ്യസ്നേഹികളും സ്കൂളുകള് സ്ഥാപിക്കാന് തുടങ്ങി. അങ്ങനെ തുടങ്ങിയ വിദ്യാലയങ്ങളില് എടുത്തുപറയേണ്ട ഒന്നാണ് 1948 ല് സാധു ജനപരിപാലന സംഘം സ്ഥാപിച്ച വിദ്യാലയം. ഇപ്പോള് ഗവ വെല്ഫ9യര് സ്കൂളായി പ്രവര്ത്തിദക്കുന്നു. 1948 ല് വയോജന വിദ്യാഭ്യാസത്തിനായി സ്ഥാപിച്ച സാഹിത്യ പോഷിണി വായനശാലയാണ് ആ രംഗത്തെ ആദ്യസംരംഭം. 1949 ല് ഒരു ഹരിജന് വെല്ഫെ്യര് വായനശാലയും പ്രവര്ത്തിങച്ചു തുടങ്ങി.
ആദ്യത്തെ സ്ക്കൂള് ഇന്നത്തെ ചുനക്കര ഗവ. യു പി എസ്-1897 ല് സ്ഥാപിതമായതാണ്. തുടക്കത്തില് പഴയ മലയാളം ഏഴാംക്ളാസ് വരെ മാത്രമാണ് ഉണ്ടായിരുന്നത്. 1950 മുതല് ഇംഗ്ളീഷ് സ്കൂളിന്റെ ഭാഗമായി ഒന്നാം ഫാറം മുതല് മൂന്നാം സ്റ്റാന്റേര്ഡ്ട ഫാറം വരെയുള്ള ക്ളാസുകള് ഇവിടെയാരംഭിച്ചു. സമീപപ്രദേശങ്ങളിലെ ഏക വിദ്യാഭ്യാസസ്ഥാപനമായിരുന്നു. ഇതിന്റെ തുടര്ച്ച യായിട്ടാണ് ചുനക്കര ഗവണ്മൊന്റ് ഹൈസ്ക്കൂള് ആരംഭിച്ചത്. 1940 കളില് ചുനക്കര കിഴക്കുമുറി കേന്ദ്രമാക്കി സാധുജന ക്ഷേമാര്ത്ഥം ഒരു സ്കൂളും പ്രവര്ത്തിങച്ചിരുന്നു. ഈ സ്ക്കൂള് 1948 ല് ഹരിജന് ഡിപ്പാര്ട്ട്മെ ന്റിന്റെ ചുമതലയിലേക്കു മാറ്റപ്പെടുകയും പില്ക്കാ ലത്ത് ഇപ്പോഴത്തെ ഹരിജന് വെല്ഫരയര് ഗവ. എല് പി സ്ക്കൂളായി രൂപാന്തരപ്പെടുകയും ചെയ്തു. 1950 ല് ചുനക്കര ഗവ യു പി എസ്സില് നിന്നുമുള്ള തുടര് വിദ്യാഭ്യാസത്തിന് വഴിയൊരുക്കിക്കൊണ്ട് ചുനക്കര ഗവ. ഹൈസ്ക്കൂള് നിലവില് വന്നു.
ഭൂ പ്രകൃതി
*************
ഇവിടെ ഗതാഗത സൌകര്യമില്ലായിരുന്നു. ജലമാര്ഗ്ഗനമായിരുന്നു വേണ്ട സാധനസാമഗ്രികള് ഇവിടെ എത്തിയിരുന്നത് ആലപ്പുഴ ജില്ലയില് മാവേലിക്കര താലൂക്കില് സ്ഥിതി ചെയ്യുന്ന ഒരു ഭൂഭാഗമാണ് ചുനക്കര പഞ്ചായത്ത്. ഈ പഞ്ചായത്തിന്റെ വടക്കുഭാഗത്ത് തഴക്കര പഞ്ചായത്തും തെക്കു ഭാഗത്ത് താമരക്കുളം പഞ്ചായത്തും കിഴക്കു ഭാഗത്ത് നൂറനാട് പഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് ഭരണിക്കാവ്, തെക്കേക്കര എന്നീ പഞ്ചായത്തുകളും സ്ഥിതി ചെയ്യുന്നു. 17.32 ചതു. കി മീ. വിസ്തീര്ണ്ണനമുള്ള പഞ്ചായത്തിന്റെ നാലുവശവും വയലേലകളാല് ചുറ്റപ്പെട്ടു കിടക്കുന്നു. വടക്ക് മേവേലില് പാടവും, തഴക്കര പുഞ്ചയും, കിഴക്ക് പെരുവേലില് പുഞ്ചയും, തെക്ക് പൂവത്തൂര് ചിറ നിലവും വെട്ടിക്കോട്ടു പുഞ്ചയും, പടിഞ്ഞാറ് പള്ളിക്കല് തോടും അതിനോടുചേര്ന്നര നിലങ്ങളും ചൂരനല്ലൂര് പുഞ്ചയും ആണ് പഞ്ചായത്തിനു ചുറ്റും കിടക്കുന്നത്.പഞ്ചായത്തിന്റെ മദ്ധ്യഭാഗത്തോടു സമീപിക്കുതോറും ഉയര്ന്നു യര്ന്ന്ക വശങ്ങളിലേക്ക് ചരിവോടുകൂടിയതാണ് ഭൂമിയുടെ ഉപരിതലം. പുരയിടം, നിലം എന്ന രണ്ടുതരം ഭൂമിയാണ് പഞ്ചായത്തിലുള്ളത്. നിലങ്ങളെ ഒരുപ്പൂവ് നിലമെന്നും ഇരുപ്പൂ നിലമെന്നും രണ്ടായിതിരിക്കാം. പുരയിടങ്ങളെ കുന്നില്പ്രപദേശമെന്നും സമതലപ്രദേശമെന്നും തറപ്രദേശമെന്നും മൂന്നായി തരംതിരിക്കാം. പഞ്ചായത്തിലുള്ള ഏറിയഭാഗം നിലങ്ങളും ഇരുപ്പൂവ് കൃഷിചെയ്യുന്നതാണ്. പെരുവേലിച്ചാല് നിലത്തില് പുതുക്കുളം മുതല് തെക്കോട്ടുള്ള നിലം, കോലോലില് പാടം, കൊന്നക്കോട്ടു പാടം, ചിറ പമ്മം, പുതുച്ചിറ പാടം, വെട്ടിക്കോട്ടു പുഞ്ച, കണ്ണമ്പളളിച്ചിറ, മഠത്തില്ക്കു ളങ്ങരപാടം, കോട്ടപ്പാട്ട്, ഊരിക്കുന്ന്, ചൂരല്ലൂര്, മേവേലിപാടം തുടങ്ങിയ പാടങ്ങളാണ് പഞ്ചായത്തിലെ ഇരുപ്പൂവ് കൃഷി ചെയ്യുന്ന പ്രധാനനിലങ്ങള്. പഞ്ചായത്തിന്റെ കിഴക്കുഭാഗത്തുള്ള പെരുവേലിച്ചാല് പുഞ്ചയില് പുതുക്കുളത്തിനു വടക്കോട്ടുള്ള ഭാഗമാണ് പഞ്ചായത്തിലെ പ്രധാനപ്പെട്ട ഒരുപ്പൂവ് നിലം. ഇരുപ്പൂവ് കൃഷിചെയ്യുന്ന പാടങ്ങളിലെല്ലാം മണല്ച്ചേ രുവയുള്ള ചെളിമണ്ണാണുള്ളത്. പല പാടങ്ങളിലും മണലിന്റെ ചേരുവയ്ക്ക് വ്യത്യാസം കാണാന് കഴിയും. ഈ നിലങ്ങളിലെ മണ്ണ് വളരെ ഫലപുഷ്ടിയുള്ളതാണ്. ഒരുപ്പൂവ് കൃഷി ചെയ്യുന്ന നിലങ്ങളില് നല്ല ചേറാണ് (കളിമണ്ണ്) കാണപ്പെടുന്നത്. നിലങ്ങളോടു ചേര്ന്ന് ശരാശരി പത്തുമീറ്റര് വീതിയില് തറപ്പുരയിടങ്ങള് കാണാം. മണല്ച്ചേ രുവ കൂടുതലുള്ള ഒരുതരം മണ്ണാണിവിടങ്ങളില് ഉള്ളത്. ഉയര്ന്ന് പ്രദേശങ്ങളിലും അവയ്ക്കിടയില് സ്ഥിതിചെയ്യുന്ന സമതല പ്രദേശങ്ങളിലും ചരല് കൂടുതലുള്ള ഒരു തരം മണ്ണാണുള്ളത്. കുന്നിന് പ്രദേശങ്ങള് സമനിരപ്പില് നിന്നും താരതമ്യേന ഉയര്ന്നാ ണ് സ്ഥിതി ചെയ്യുന്നതെങ്കിലും കര്ഷതകര്ക്ക് മണ്ണൊലിപ്പ് തടയാന് പാടില്ലാത്തവിധം കിഴുക്കാന്തൂ്ക്കായി കിടക്കുന്നതോ, കൃഷി ചെയ്യാന് പാടില്ലാത്തതോ അല്ല. ഉയര്ന്നാ പ്രദേശങ്ങളും സമതലപ്രദേശങ്ങളും ഏതു കൃഷിക്കും അനുയോജ്യമായിട്ടുള്ളതാണ്. ഉയര്ന്ന് പ്രദേശങ്ങളുടെയും സമതലപ്രദേശങ്ങളുടെയും ഉപരിതലത്തില് നിന്നും ശരാശരി മൂന്നടി താഴ്ചയില് വമ്പിച്ച ചെങ്കല് നിക്ഷേപമാണുള്ളത്. ഇത് വെട്ടിയെടുത്ത് കെട്ടിടങ്ങളുടെ ചുമരുകളും മറ്റും നിര്മ്മി ക്കുന്നു. വെട്ടുക്കുഴിച്ചാലും പുത്തന് കുളവും വെട്ടിക്കോട്ടു (രാക്കുഴി) ചാലും കോമല്ലൂര് മഴുപ്പയില് ചാലും ആണ് പഞ്ചായത്തിലെ വലിയ ജലാശയങ്ങള്. മുപ്പതോളം കുളങ്ങളും വിവിധ വാര്ഡുളകളിലായി സ്ഥിതി ചെയ്യുന്നു.

കാര്ഷിക രീതി

***************
കൃഷിയും ജലസേചനവുംപ്രധാനമായും മഴയെ ആശ്രയിച്ചാണ് എല്ലാ കൃഷികളും നടത്തുന്നത്. നെല്ല്, തെങ്ങ്, റബ്ബര്, കുരുമുളക്, മറ്റു ഫലവൃക്ഷങ്ങള്, മരച്ചീനി, വാഴ, ഇഞ്ചി, ചേന, കാച്ചില്, ചേമ്പ് മുതലായവ മുഖ്യ വിളയായി കൃഷി ചെയ്യുന്നു. ചുനക്കര പഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം മുന്കാിലങ്ങളില് നെല്ല്, തെങ്ങ്, മരച്ചീനി ഇവയും മറ്റ് ഇടവിളകളുമായിരുന്നു കൃഷി ചെയ്തിരുന്നത്. മൂന്നാം വിളയായി എള്ള്, പഞ്ഞിപ്പുല്ല്, ചാമ മുതലായവയും കൃഷിചെയ്തിരുന്നു. ചെമ്പാവ്, കൊച്ചുവിത്ത്, പടനവെള്ള, മുന്നായന്, കറുത്ത ചുട്ടിയാരന്, വെളുത്തചുട്ടിയാരന്, മുണ്ടകന്, അതിക്കിരാഴി മുതലായ നാടന് നെല്ലിനങ്ങലും കൃഷി ചെയ്തിരുന്നു. ആദ്യകാലങ്ങളില് എല്ലാ വീടുകളിലും സ്വന്തമായി കാള, കലപ്പ, ചക്രം, അറ, മരം, ചെരുപ്പ് മുതലായ കൃഷിക്ക് ആവശ്യമായതെല്ലാമുണ്ടായിരുന്നു. ജൈവവളത്തിന് കാലിവളര്ത്തുലും സര്വ്വാസാധാരണമായിരുന്നു. ജലസേചനത്തിനും, ജലനിര്ഗ്ഗ്മനത്തിനും ആവശ്യമായ തോടുകള് ചക്രവും അറയും ഉപയോഗിക്കുന്നതിന് സഹായകരമായിട്ടുണ്ടായിരുന്നു. ചാഴി മുതലായ കീടങ്ങളെ നിയന്ത്രിക്കുന്നതിന് പുരാതന സമ്പ്രദായങ്ങളായ പറക്കുട്ട വീശല്, ചാരവും മണ്ണെണ്ണയും ചേര്ത്ത് വിതറല്, ചാഴിയെവിലക്ക് എന്നിവ പ്രധാനമാര്ഗ്ഗവങ്ങളായി സ്വീകരിച്ചിരുന്നു. ഉയര്ന്നന കരഭാഗങ്ങളില് അങ്ങിങ്ങായി കാണപ്പെടുന്ന ഒരുകൃഷിയാണ് കശുമാവ്. കരയിലും താഴ്ന്നപുരയിടങ്ങളിലും മാത്രമായി ഒതുങ്ങിയിരിക്കുന്ന ഒരു കൃഷിയായി മാറിയിരിക്കുകയാണ് കമുക്. ഒരു പ്രധാനവിളയായിരുന്നു മരച്ചീനി ഇന്നത് തകര്ന്നി രിക്കുന്നു. ഇതിനുകാരണം റബ്ബര്കൃപഷിയാണ്. ഭൂരിഭാഗവും വീടുകളിലും ഇഞ്ചി, മഞ്ഞള് മുതലായവ കൃഷിചെയ്യുന്നുണ്ട്.

വികസനം രണ്ടാം ഘട്ടം
*********************
1964-ല് ചുനക്കരപഞ്ചായത്തില് സ്ഥാപിതമായ പ്രാഥമികാരോഗ്യകേന്ദ്രമാണ് പഞ്ചായത്തിലെ ആധുനികചികിത്സാരംഗത്തെ പ്രഥമസ്ഥാനം അലങ്കരിക്കുന്നത്. കൂടാതെ സ്വകാര്യമേഖലകളില് വിരലിലെണ്ണാവുന്ന ആയൂര്വ്വേ ദ ഹോമിയോ ഡിസ്പെന്സ്റികളും പ്രവര്ത്തിിക്കുന്നുണ്ട്. പഞ്ചായത്തിലെ ഏകവ്യവസായ സ്ഥാപനം കരിമുളയ്ക്കലെ കശുവണ്ടി വ്യവസായമാണ്. ഈ സ്ഥാപനത്തില് രണ്ടായിരത്തിലധികം തൊഴിലാളികള് പണി ചെയ്യുന്നു. ചുനക്കര പഞ്ചായത്തിന്റെ തെക്കുഭാഗത്ത് കൂടി കടന്നുപോകുന്ന പ്രധാന പി ഡബ്യു ഡി റോഡാണ് കെ പി റോഡ്. ചാരുമൂട് ജംഗ്ഷനില് നിന്നും പടിഞ്ഞാറോട്ട് കായംകുളം റൂട്ടില് പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറെ അതിര്ത്തി യായ വെട്ടിക്കോട്ട് പഞ്ചയിലെ രാക്കുഴി ചാല് വരെ 2 കിലോമീറ്റര് ഉള്ള ഭാഗമാണ്. കെപി റോഡ് ചാരുമൂട്ടില് നിന്നും ആരംഭിച്ച് മാവേലിക്കര പന്തളം റോഡില് മാങ്കാംകുഴിയില് എത്തിച്ചേരുന്ന 7 കി മീ. റോഡില് 4.5 കി.മീ. ചുനക്കര പഞ്ചായത്തിന്റെ ഏതാണ്ട് മധ്യഭാഗത്തു കൂടി തെക്കുവടക്കായി കടന്നു പോകുന്നു. ചുനക്കര പഞ്ചായത്ത് ഹെഡ് ക്വാട്ടേഴ്സ് ചുനക്കര പബ്ളിക് മാര്ക്ക്റ്റ്, സാംസ്കാരിക നിലയം, പി എച്ച് സെന്റര്, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് സ്കൂളുകള് എന്നിവ ഈ റോഡിന്റെ ഇരുവശങ്ങളില് സ്ഥിതി ചെയ്യുന്നു. ചുനക്കരയില് 5 ഗ്രന്ഥശാലകള് ഉണ്ട്. അതില് ആദ്യമായുണ്ടായത് 1948 ലാരംഭിച്ച രണ്ടാം വാര്ഡിരലെ സാഹിത്യ പോഷിണി വായനശാലയാണ്. തുടക്കത്തില് അതൊരു വയോജനവിദ്യാഭ്യാസകേന്ദ്രം കൂടിയായിരുന്നു. ഇന്ന് ജനവിദ്യാകേന്ദ്രമായും അതു പ്രവര്ത്തിക്കുന്നു. ഹരിജന് വെല്ഫണയര് ഗ്രന്ഥശാലയാണ് കാലപ്പഴക്കത്തില് രണ്ടാമത്. കരിമുളയ്ക്കലില് 1950-ല് സ്ഥാപിച്ച ദേശസേവിനി ഗ്രന്ഥശാലയാണ് മൂന്നാമത്തേത്. ഈ ഗ്രാമത്തില് 10 വാര്ഡുയകളിലായി 28 കാലാകായിക സമിതി (ആര്ട്സ്് ആന്റ് സ്പോട്സ് ക്ളബ്) കളും രണ്ടു മഹിളാ സമാജങ്ങളും ഒരു ബാലവേദിയും പ്രവര്ത്തിസക്കുന്നുപൊതുവിവരങ്ങള്ജില്ല : ആലപ്പുഴബ്ളോക്ക് : ഭരണിക്കാവ്വിസ്തീര്ണ്ണം: 17.32 ച.കി.മീവാര്ഡുകളുടെ എണ്ണം: 15________________________________________ജനസംഖ്യ : 21129പുരുഷന്മാര്: 10113സ്ത്രീകള്: 11016ജനസാന്ദ്രത : 1220സ്ത്രീ : പുരുഷ അനുപാതം : 1089മൊത്തം സാക്ഷരത : 93സാക്ഷരത (പുരുഷന്മാര്): 96സാക്ഷരത (സ്ത്രീകള്): 90Source : Census data 2001

6 അഭിപ്രായങ്ങൾ:

  1. വളരെ നല്ല ശ്രമം , ചരിത്രം ഒന്ന് കൂടി നോക്കണം . നന്നായി ,പോരാ ഇനിയും നന്നാക്കണം . ശ്രീകുമാര്‍ ,ചുനക്കര

    മറുപടിഇല്ലാതാക്കൂ
  2. syam enna musician chunakkarakkaran alla , athupole orupadupere cherkkan vittupoyittundu -chunakkarayude vikasanarekha evidunnu kitti

    മറുപടിഇല്ലാതാക്കൂ
  3. Priya snehitha...njan ee rangathu puthu mukham anu.athupole thanne ithil paranjirikkunna pala karyangalum thankale pole ulla ente nallavaraya
    Suhruthukkal thanna vivarangal anu.athinulla kadappadu njan adyam thanne rekhappeduthiyittundu.njan oru sramam nadathi ennu mathram.enthayalum Ente ee eliya lekhanam vaayichathilum athilupari abhiprayam pankuvechathil athiyaya santhosham undu.ente arivinte parimithi valare kuravu anu.enthenkilum thettukal sambhavichittundenkil kshama chodikkunnu

    Nandhi ...;syam mullackal

    മറുപടിഇല്ലാതാക്കൂ
  4. ചേട്ടാ ഇപ്പോഴാണ് കാണാൻ സാധിച്ചത് ഈ ബ്ലോഗ് 😍😍😍😍

    മറുപടിഇല്ലാതാക്കൂ