2011 ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

ചെറുമന്‍റെ സ്വപ്നം


**********************************************************************************
 കൊയ്ത്തു പാട്ടും,കുത്തരി ചോറും അന്യമായികൊണ്ടിരിക്കുന്ന .കേരളത്തിന്‌ വേണ്ടി കണ്ണീരില്‍ കുതിര്‍ന്ന രണ്ടു വാക്ക്
**********************************************************************************
                   കതിരുകള്‍ വിളയുന്ന ദക്ഷിണാര്‍ദ്ധത്തിലെ
 മലയാള മണ്ണിന്നു വേണ്ടി .                      
കതിരുകള്‍ വിളയുന്ന ദക്ഷിണാര്‍ദ്ധത്തിലെ
 മലയാള മണ്ണിന്നു വേണ്ടി .
ഹൃദയത്തിലൊഴുകുന്ന ചുടു ചോര മുക്കി ഞാന്‍
ഇവിടെ ഒരു വരി കുറിക്കുന്നു

              ഇവിടെന്‍റെ ഹൃദയ തുടിപ്പുമില്ല !
ചെറുമന്‍റെ പറകൊട്ട് പാട്ടുമില്ല !
ഇവിടെന്‍റെ ഹൃദയ തുടിപ്പുമില്ല !
ചെറുമന്‍റെ പറകൊട്ട് പാട്ടുമില്ല !

                    നാടിന്‍റെ സമ്പത്‌സമൃദ്ധികള്‍ പാടുന്ന പറയന്‍റെ മാടത്ത കൂടും തകര്‍ത്ത് കൊണ്ട് എവിടെയോ............. യാത്രയായി ..........

നാടിന്‍റെ സമ്പത്‌സമൃദ്ധികള്‍ പാടുന്ന പറയന്‍റെ മാടത്ത കൂടും തകര്‍ത്ത് കൊണ്ട് എവിടെയോ............. യാത്രയായി ..........


                                                             വെയിലേറ്റു വാടുന്ന ചെടികള്‍ നനക്കുന്ന വറ്റാത്തൊരുറവ അങ്ങെവിടെയോ.............. യാത്രയായി ........
                 
                       ഇവിടെന്‍റെ നാടിന്‍റെ പതനമാണ് !
                      ഇവിടെന്‍റെ നാടിന്‍റെ പതനമാണ് !

കതിരുകള്‍ വിളയുന്ന പാടം നികത്തീട്ടു ക്ഷീരം ചുരത്തുന്ന പാഴ്മരം വെക്കുന്ന കാലവും............ വന്നു പോയി ............
                           കതിരുകള്‍ വിളയുന്ന പാടം നികത്തീട്ടു ക്ഷീരം ചുരത്തുന്ന -പാഴ്മരം വെക്കുന്ന കാലവും............ വന്നു പോയി ............

      സുഖ നിദ്രയേകുന്നിളം കാറ്റ് പോയിട്ട് വദനം ചുവക്കുന്ന തീകാറ്റുവീശുന്ന-
കാലവും............ വന്നുപോയി............
               
                  ഇവിടെയൊരു സൂര്യന്‍റെ ഗ്രഹണമാണ്!.
                  മലയാള മണ്ണിന്‍റെ പതനമാണ് !
                  ഇവിടെയൊരു സൂര്യന്‍റെ ഗ്രഹണമാണ്!.
                  ഇതീ മലയാള മണ്ണിന്‍റെ പതനമാണ് !


മഴ കാത്തു കഴിയുന്ന മല മുഴക്കി പക്ഷി പാട്ടും നിറുത്തി ചിറകും- വിടര്‍ത്തിയങ്ങ്..........എവിടെയോയാത്രയായ് ........
മഴ കാത്തു കഴിയുന്ന മല മുഴക്കി പക്ഷി പാട്ടും നിറുത്തി ചിറകും- വിടര്‍ത്തിയങ്ങ്..........എവിടെയോയാത്രയായ് ........
ചൂടേറ്റു കരിയുന്ന ഭൂമിക്കു കിട്ടുന്ന മേഘ ജാലങ്ങള്‍ അങ്ങ്-
 എവിടെയോ ..........യാത്രയി ..........

വീണ്ടുമൊരു കതിര് വിടരുന്നു.
 ഈ മണ്ണില്‍ സമ്പത്സമൃദ്ധികള്‍ കൊടികുത്തി വാഴുന്നു .
വീണ്ടുമൊരു കതിര് വിടരുന്നു.
 ഈ മണ്ണില്‍ സമ്പത്സമൃദ്ധികള്‍ കൊടികുത്തി വാഴുന്നു .

               ഇവയെന്‍റെ മനസിന്‍റെ സ്വപ്നമാണ് !.
             ഈ ചെറുമന്‍റെ മനസിന്‍റെ സ്വപ്നമാണ്. !
              ഇവയെന്‍റെ മനസിന്‍റെ സ്വപ്നമാണ് .!
             ഈ ചെറുമന്‍റെ മനസിന്‍റെ സ്വപ്നമാണ്.!



1 അഭിപ്രായം:

  1. Swapanmo Raakinavukalallii
    Suprathaththin Poovukalellaam(Vyloppilli-Kutiyozhikkal)
    swapnangalil ninnanu manushya purogathi aarambikkunnath.swapnangal kantukonteyirikkuka.

    മറുപടിഇല്ലാതാക്കൂ