2011 ഓഗസ്റ്റ് 20, ശനിയാഴ്‌ച

അമ്മ

സഹ്യന്‍റെ സാനുക്കള്‍ അതിര്‍വരമ്പേകുന്ന മലയാള
 ഭാഷയെന്നമ്മ ......!
കളകളം പാടുന്ന പുഴകളും കിളി കളും മൊഴിയുന്ന
ഭാഷയെന്നമ്മ .....!

                           കതിര് വിളയും പാടമിവിടെയുണ്ട്.............
                           കതിര് കൊത്താന്‍ കാട്ടുകിളികളുണ്ട്‌ ...................

മുപ്പത്തി മുക്കോടി ദേവാദി ദേവര്‍ക്ക്-
 രൂപം കൊടുത്തൊരാ കൈകളുണ്ട്.......        
  മുപ്പത്തി മുക്കോടി ദേവാദി ദേവര്‍ക്ക്-
രൂപം കൊടുത്തൊരാ കൈകളുണ്ട്.........

സഹ്യന്‍റെ സാനുക്കള്‍ അതിര്‍വരമ്പേകുന്ന മലയാള
 ഭാഷയെന്നമ്മ ......!
കളകളം പാടുന്ന പുഴകളും കിളി കളും മൊഴിയുന്ന
ഭാഷയെന്നമ്മ .....!

                        കാണുവാന്‍ കാഴ്ചകള്‍ പലതുമുണ്ട് ...............
കാണാത്തതായി പലതും ഇവിടെയുണ്ട്.............

അമൃത കുംഭം പേറി സിരസ്സേന്തി നില്‍ക്കുന്ന
കേര വൃക്ഷങ്ങള്‍ തന്‍ കാവലുണ്ട്
അമൃത കുംഭം പേറി സിരസ്സേന്തി നില്‍ക്കുന്ന-
കേര വൃക്ഷങ്ങള്‍ തന്‍ കാവലുണ്ട്

സഹ്യന്‍റെ സാനുക്കള്‍ അതിര്‍വരമ്പേകുന്ന മലയാള
 ഭാഷയെന്നമ്മ ......!
കളകളം പാടുന്ന പുഴകളും കിളി കളും മൊഴിയുന്ന
 ഭാഷയെന്നമ്മ ......!

കളകളം പാടുന്ന പുഴകളും കിളി കളും മൊഴിയുന്ന
ഭാഷയെന്നമ്മ .

മൊഴിയുന്ന
ഭാഷയെന്നമ്മ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ