2011 സെപ്റ്റംബർ 1, വ്യാഴാഴ്‌ച

തെരുവിന്റെ വിലാപം

    ദൈവത്തിനെ സ്വന്തം നാട് ഇന്ന് .അരക്കുപ്പി മദ്യത്തിന്റെ ലഹരിയില്‍ വിധി നിര്‍ണയിക്കുന്ന ഗുണ്ടാ-
 ദൈവങ്ങളുടെ നാടായി മാറി കൊണ്ടിരിക്കുന്നു .സമൂഹത്തിന്റെ അഴുക്കു ചാലില്‍ പിറവിയെടുത്ത അവര്‍ക്കും ഒരു പക്ഷെ ഒരു കഥ ഉണ്ടാകാം .വിധാതാവിന്റെ കരങ്ങള്‍ക്ക് പിഴവ് പറ്റുമ്പോള്‍ നാടിന്റെ മുഖച്ഛായ തന്നെ മാറ്റി വരക്ക പെടുന്നു.      
     *****************************

ഇന്നലത്തെ കിളികള്‍ പാടുന്നു. കേരളം -
നന്മയുടെ പ്രതി രൂപമത്രേ!
ഇന്നിന്റെ കാക്കകള്‍ കരയുന്ന കേരളം
 തിന്മക്കു രൂപമേകുന്നു.
ഇന്നലത്തെ കിളികള്‍ പാടുന്നു. കേരളം -
നന്മയുടെ പ്രതി രൂപമത്രേ!
ഇന്നിന്റെ കാക്കകള്‍ കരയുന്ന കേരളം
 തിന്മക്കു രൂപമേകുന്നു.
             തടയുവാനാര്‍ക്കും കരങ്ങളില്ല!
സഹതപിക്കാന്‍ ഒട്ടു നേരമില്ല !
തടയുവാനാര്‍ക്കും കരങ്ങളില്ല!
സഹതപിക്കാന്‍ ഒട്ടു നേരമില്ല !
                        ഇരുളിന്റെ മറവിലാ തെരുവിന്റെ കോണില്‍ ഇന്നൊരു ജീവിതം പിറക്കുന്നു .
തെരുവിലൂടൊഴുകുന്ന പൈപ്പ് വെള്ളം കുടിച്ചവനും വിശപ്പടക്കുന്നു .

ഇരുളിന്റെ മറവിലാ തെരുവിന്റെ കോണില്‍ ഇന്നൊരു ജീവിതം പിറക്കുന്നു .
തെരുവിലൂടൊഴുകുന്ന പൈപ്പ് വെള്ളം കുടിച്ചവനും വിശപ്പടക്കുന്നു.
              ഒരുപിടി ചോറിനായി ഉദരം തുരക്കുവാന്‍ ആയുധം കൈയിലേന്തുന്നു.
പാപ ഭാണ്ഡം പേറും യജ്ഞശാലക്കവന്‍ കാര്‍മികത്വം കൊടുക്കുന്നു .
           ഒരുപിടി ചോറിനായി ഉദരം തുരക്കുവാന്‍ ആയുധം കൈയിലേന്തുന്നു.
പാപ ഭാണ്ഡം പേറും യജ്ഞശാലക്കവന്‍ കാര്‍മികത്വം കൊടുക്കുന്നു .
               വിധിയോടു മല്ലടിക്കുന്നു .
അവന്‍ ഇന്നിന്റെ തിന്മയുടെ കൊടി വെച്ച പോരളിയാകുന്നു .
 വിധിയോടു  മല്ലടിക്കുന്നു .അവന്‍ ഇന്നിന്റെ തിന്മയുടെ കൊടി വെച്ച പോരളിയാകുന്നു .........
      
        ഇവിടിന്നു സത്യം പ്രതികൂട്ടില്‍ -നില്‍ക്കുന്നു.
തിന്മകള്‍ വിധി കുറിക്കുന്നു
ഇവിടിന്നു സത്യം പ്രതികൂട്ടില്‍ നില്‍ക്കുന്നു .................................
തിന്മകള്‍ വിധി കുറിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ