*****************************
ഒരുമിച്ചു ജീവിച്ചു കൊതി തീരും മുന്‍പേ വിധവയാകേണ്ടി വന്നവള്‍ .യവ്വനം നഷ്ടപ്പെടാത്ത മനസ്സുമായി അവള്‍ സമൂഹത്തില്‍ ഇന്നും ജീവിക്കുന്നു .
***********************************
ഒരുപാടു മോഹങ്ങള്‍ ബാക്കി വെച്ചിട്ടെന്റെ പ്രിയതമന്‍ യാത്രയാകുന്നു ......
താമരക്കൊരുപാട് മോഹങ്ങള്‍ നല്‍കിയാ താരകം യാത്രയാകുന്നു.......
ഒരുപാടു മോഹങ്ങള്‍ ബാക്കി വെച്ചിട്ടെന്റെ പ്രിയതമന്‍ യാത്രയാകുന്നു ......
താമരക്കൊരുപാട് മോഹങ്ങള്‍ നല്‍കിയാ താരകം യാത്രയാകുന്നു........
ഇനിയെന്റെ ജീവിതം ബാക്കിയില്ല!
ഇരുളിന്നു കൂട്ടിനായാരുമില്ല!
ഒരുപാട് സ്വപ്നങ്ങള്‍ ഉള്ളില്‍ നിറക്കുന്ന നാം നൈത രാക്കിളി -
കൂടുമില്ല !
ഒരുപാടു സ്വപ്നങ്ങള്‍ ഉള്ളില്‍ നിറക്കുന്ന നാം നൈത രാക്കിളി -
കൂടുമില്ല!
ഇരുളിന്നു കട്ടി കൂടുന്നു ജീവിതം -
നാളെയുടെ പാതയില്‍ വഴി മുട്ടിടുന്നു.
ഇരുളിന്നു കട്ടി കൂടുന്നു ജീവിതം -
നാളെയുടെ പാതയില്‍ വഴി മുട്ടിടുന്നു.
പരിഹാസ വാക്കുകള്‍ കേള്‍ക്കുവാനായ് ഇവിടെ
ഇനിയെന്റെ ജീവിതം ബാക്കി .
പരിഹാസ വാക്കുകള്‍ കേള്‍ക്കുവാനായ് ഇവിടെ
ഇനിയെന്റെ ജീവിതം ബാക്കി .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ