2011 സെപ്റ്റംബർ 3, ശനിയാഴ്‌ച

പ്രിയപ്പെട്ട മകന്


പ്രിയപ്പെട്ട മകന് 

നിനക്ക് സുഖം ആണോ ............?.വീട്ടില് നിന്നും പോന്നപ്പോൾ അമ്മ 
മകന്റെ ഒരു ഷർട്ട്‌ എടുത്തോണ്ട്  വന്നിട്ടുണ്ട് .നല്ല തണുപ്പുള്ളപ്പോൾ 
അതിട്ടോണ്ട കിടക്കാറ്.ഇവിടെ പുതപ്പില്ലാഞ്ഞിട്ടല്ല ."എന്റെ മോന്റെ 
ഷർട്ട്‌ ",അതിടുമ്പോൾ അമ്മക്കൊരു ധൈര്യം പോലാ .

മോന്റെ ഒന്നാം പിറനാളിനു അച്ഛൻ വാങ്ങി തന്ന പുടവ അമ്മ 
ഒരു പ്രാവശ്യം മാത്രമേ ഉടുത്തിട്ടുള്ളൂ............അത് അതുപോലെ 
തെക്കേ മുറിയിലെ അലമാരയിൽ ഇരിക്കുവാ ..............................
അച്ഛന്റെ ഒരമ്മയുടെ ബാക്കി കഷ്ണമാ ............അത് ഉടുപ്പിച്ചു 
വേണം അമ്മയെ മോൻ ചിതയിൽ വെക്കാൻ .അത് ഉടുക്കുന്നത് 
അച്ഛന് വലിയ ഇഷ്ടം ആയിരുന്നു 

"അച്ഛൻ കെട്ടിയ താലി ".മോൻ വീട് വെച്ചപ്പോൾ മോൻ തന്നെ 
പണയം വെച്ചതാ .........അത് മോൻ മറന്നു കാണും .അച്ഛന്റെ 
ഫോട്ടോ ഇരിക്കുന്ന മുറിയിൽ അച്ഛന്റെ വെറ്റില പെട്ടിയിൽ 
ഇട്ടു സൂക്ഷിക്കണം നന്ദു മോളുടെ കല്യാണത്തിന് അമ്മയുടെ 
വകയായി അത് കൊടുക്കണം .അമ്മേടെ ഒരാഗ്രഹമാ ..........
അമ്മക്ക് വേറെ തരാൻ ഒന്നുമില്ലല്ലോ .....

ഈ വൃദ്ധ സദനത്തിൽ അമ്മയെ കക്കൂസിൽ കൊണ്ടുപോവേം 
കുളിപ്പിക്കുവേം ചെയ്യുന്ന ഒരു ദേവു ഉണ്ട് .അവളുടെ കൈയിൽ
അമ്മേടെ ഒരു പഴയ ഫോട്ടോ കൊടുത്തിട്ടുണ്ട്‌ .അത് വലുതാക്കി 
അച്ഛന്റെ ഫോട്ടോടെ കൂടെ വെക്കണം.മോന്റെ കയിൽ അമ്മേടെ 
ഫോട്ടോ കാണില്ലെന്ന് അറിയാം .ടീവിക്കാർ ഇന്നലെ വന്നു എല്ലാരുടെം 
സംസാരം ഒക്കെ പിടിച്ചു .അമ്മ സമ്മതിച്ചില്ല.. ട്ടോ  .ന്റെ മോന് നാണക്കേട്‌ 
ആകില്യെ ......... അമ്മക്ക് ഇവിടെ സുഖം ആണ് ......നിർത്തുന്നു...

                                  സ്നേഹപൂർവ്വം :അമ്മ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ