2011 സെപ്റ്റംബർ 7, ബുധനാഴ്‌ച

ഊരുതെണ്ടിയുടെ ഓണം 

   *********************

ഓണം മലയാളികളുടെ ദേശിയഉത്സവമാണ് .ജാതിമത ഭേദമെന്യേ എല്ലാവരും ഓണം ആഘോഷിക്കുമ്പോള്‍ ചിലരെങ്കിലും ഒരുനേരത്തെ അന്നത്തിനായി ഭിക്ഷ യാചിക്കുന്നുണ്ടാവം. സമൃദ്ധിയുടെ പെരുമ പാടി പുകഴ്ത്തുംബോഴും നാം അത് കണ്ടില്ലെന്നു നടിക്കുന്നു.
                 **********************
                         ഓണം പിറന്നതും ഞാനറിഞ്ഞീല എന്‍ ഉദരം-
തകര്‍ക്കും വിശപ്പിന്റെ തേങ്ങലില്‍!
കൊതുകുകള്‍ പാടുന്ന........
ശുനകന്‍ ഭരിക്കുന്ന തെരുവില്‍-
ശയിക്കുന്നെനിക്കെന്തിനുത്സവം.
കൊതുകുകള്‍ പാടുന്ന.........
ശുനകന്‍ ഭരിക്കുന്ന തെരുവില്‍-
ശയിക്കുന്നെനിക്കെന്തിനുത്സവം.
             ഓണം പിറന്നതും ഞാനറിഞ്ഞീല എന്‍ ഉദരം തകര്‍ക്കും വിശപ്പിന്റെ തേങ്ങലില്‍!
കൊതുകുകള്‍ പാടുന്ന........
 ശുനകന്‍ ഭരിക്കുന്ന തെരുവില്‍ ശയിക്കുന്നെനിക്കെന്തിനുത്സവം.
                ഉദരത്തിലെ പ്രഹരമൊരു താളമാക്കിഞാന്‍ ഒരുപിടി- ചോറിനായ് പാട്ടുകള്‍ പാടുന്നു.
ഉദരത്തിലെ പ്രഹരമൊരു താളമാക്കിഞാന്‍ ഒരുപിടി- ചോറിനായ് പാട്ടുകള്‍ പാടുന്നു.
                    മൃഷ്ടാന്ന ഭോജനം
സ്വപ്നമെന്നോര്‍ത്തു ഞാന്‍ -
ഒരു പിടി ചോറിനായ് പടവുകള്‍ തെണ്ടുന്നു .
              ഉദരത്തിലെ പ്രഹരമൊരു താളമാക്കിഞാന്‍ ഒരുപിടി- ചോറിനായ് പാട്ടുകള്‍ പാടുന്നു.
മൃഷ്ടാന്ന ഭോജനം
സ്വപ്നമെന്നോര്‍ത്തു ഞാന്‍ -
ഒരു പിടി ചോറിനായ് പടവുകള്‍ തെണ്ടുന്നു .
അകലത്തു പുത്തനാം പുടവകള്‍ നോക്കിഞാന്‍ ഒരു തുണ്ട് ചാക്കിനാല്‍ നാണം മറക്കുന്നു
അകലത്തു പുത്തനാം പുടവകള്‍ നോക്കിഞാന്‍ ഒരു തുണ്ട് ചാക്കിനാല്‍ നാണം മറക്കുന്നു .
           ഇവിടെയെന്തോണം....... എനിക്കെന്തിനുത്സവം.
ഊര് തെണ്ടിക്കെന്തിനാകാശ ഗോപുരം.
ഇവിടെയെന്തോണം....... എനിക്കെന്തിനുത്സവം.
ഊര് തെണ്ടിക്കെന്തിനാകാശ ഗോപുരം.
ശുനകന്‍ ഭരിക്കുന്ന തെരുവില്‍ ശയിക്കുന്ന ഊര് തെണ്ടിക്കെന്തിനാകാശ ഗോപുരം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ