പൂവുകള്‍ വിരിയുന്നു ചിങ്ങമാസത്തിലെ-
തിരുവോണ നാളിന്നു വേണ്ടി .
പുലരികള്‍ വിടരുന്നു മാവേലി നാട്ടിലേ മലയാള മണ്ണിന്നു വേണ്ടി .
പൂവുകള്‍ വിരിയുന്നു ചിങ്ങമാസത്തിലെ-
തിരുവോണ നാളിന്നു വേണ്ടി .
പുലരികള്‍ വിടരുന്നു മാവേലി നാട്ടിലേ മലയാള മണ്ണിന്നു വേണ്ടി .
നറുമണം ചൊരിയുന്ന പൂക്കള്‍ പറിച്ചു ഞാന്‍ ഇവിടെയൊരു കളമൊരുക്കുന്നു .
വേടനും പുലിയു -മിന്നിവിടെയുണ്ട്.!
കുമ്മിയാട്ടി കളിയുമിവിടെയുണ്ട് !
വേടനും പുലിയു -
മിന്നിവിടെയുണ്ട്.!
കുമ്മിയാട്ടി കളിയുമിവിടെയുണ്ട് !
മലയാള മങ്കമാര്‍ ചുവടുകള്‍ വെക്കുന്ന തിരുവാതിരക്കളിയും ഇവിടെയുണ്ട് !.
മലയാള മങ്കമാര്‍ ചുവടുകള്‍ വെക്കുന്ന തിരുവാതിരക്കളിയും ഇവിടെയുണ്ട് !.
പുലിയായി വരുന്നവര്‍ തോക്കെടുക്കുന്നവര്‍ പനയോല കെട്ടിയാ കുട പിടിക്കുന്നവര്‍ -
മാനായി മയിലായി നൃത്തമാടുന്നവര്‍-
മലയാള മണ്ണിന്റെ സ്വന്തമാം കാഴ്ചകള്‍ ......
പുലിയായി വരുന്നവര്‍ തോക്കെടുക്കുന്നവര്‍ പനയോല കെട്ടിയാ കുട പിടിക്കുന്നവര്‍ -
മാനായി മയിലായി നൃത്തമാടുന്നവര്‍-
മലയാള മണ്ണിന്റെ സ്വന്തമാം കാഴ്ചകള്‍ ......
പൂവുകള്‍ വിരിയുന്നു ചിങ്ങമാസത്തിലെ-
തിരുവോണ നാളിന്നു വേണ്ടി .
പുലരികള്‍ വിടരുന്നു മാവേലി നാട്ടിലേ മലയാള മണ്ണിന്നു വേണ്ടി .
നറുമണം ചൊരിയുന്ന പൂക്കള്‍
പറിച്ചു ഞാന്‍ ഇവിടെയൊരു കളമൊരുക്കുന്നു .
നറുമണം ചൊരിയുന്ന പൂക്കള്‍ ..........
പറിച്ചു ഞാന്‍ ഇവിടെയൊരു കളമൊരുക്കുന്നു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ