2011 ഓഗസ്റ്റ് 17, ബുധനാഴ്‌ച

മതിലുകള്‍

**********************************************************************************
ഒരിക്കല്‍ ചെയ്തുപോയ തെറ്റിന്‍റെ പേരില്‍ ഇരുപതു വര്‍ഷമായി ജയില്‍ വാസം അനുഭവിക്കുന്നവന്‍ .പുറം ലോകത്തെ പറ്റിയുള്ള അവന്‍റെ സങ്കല്പം! .{ഇവിടെ ഭാര്യയെ തന്‍റെ ഹൃദയമായും മക്കളെ അതില്‍ അവന്‍ എഴുതിയ കവിതകളായും ചിത്രീകരിച്ചിരിക്കുന്നു }
***********************************************************************************
              മതിലുകള്‍ക്കപ്പുറത്തൊരു  ലോകമുണ്ടെന്ന വാര്‍ത്ത‍ ഞാന്‍ എന്നേ മറന്നു.
അവിടെന്‍റെ  ഹൃദയവും അതിലുള്ള കവിതകളും ആലംബമില്ലാതലഞ്ഞു .

മതിലുകള്‍ക്കപ്പുറത്തൊരു  ലോകമുണ്ടെന്ന വാര്‍ത്ത‍ ഞാന്‍ എന്നേ മറന്നു.
അവിടെന്‍റെ  ഹൃദയവും അതിലുള്ള കവിതകളും ആലംബമില്ലാതലഞ്ഞു .
                                   
                                                മാറ്റുവാന്‍ വസ്ത്രങ്ങളൊന്നുമില്ല .!
ഉണ്ണുവാന്‍ കുത്തരി ചോറുമില്ല !
മാറ്റുവാന്‍ വസ്ത്രങ്ങളൊന്നുമില്ല .!
  അവര്‍ക്ക് ഉണ്ണുവാന്‍ കുത്തരി ചോറുമില്ല !
പുസ്തക താളുകള്‍ ചിത്തത്തിലാക്കുവാന്‍
 ഇനിയെന്‍റെ കവിതകള്‍ക്കായുസ്സില്ല!
പുസ്തക താളുകള്‍ ചിത്തത്തിലാക്കുവാന്‍ ഇനിയെന്‍റെ കവിതകള്‍ക്കായുസ്സില്ല!

                                                           ഒരുനാളില്‍ ഞാന്‍ നട്ട പാപ വൃക്ഷം അതിന്നു എന്നെയീ കല്‍ തുറുങ്ക് ഒറ്റപ്പെടുത്തുന്നു
ഒരുനാളില്‍ ഞാന്‍ നട്ട പാപ വൃക്ഷം അതിന്നു എന്നെയീ കല്‍ തുറുങ്ക് ഒറ്റപ്പെടുത്തുന്നു
അക്ഷര കൂട്ടങ്ങള്‍ നീന്തി തുടിക്കുന്ന പൊയ്ക എന്‍ കവിതകള്‍ക്ക് അന്യമായ് തീരുന്നു


ഇവിടെന്‍റെ താളം നിലച്ചിടുന്നു.
ഇവിടെന്‍റെ ഹൃദയം നിലച്ചിടുന്നു.
ഇവിടെന്‍റെ താളം നിലച്ചിടുന്നു.
ഇവിടെന്‍റെ ഹൃദയം നിലച്ചിടുന്നു.

                                                         
                                 ഇവിടെന്‍റെ ഹൃദയം നിലച്ചിടുന്നു
                                 ഇവിടൊരച്ഛന്‍റെ ..................                                                                    
                                       .................................... ഹൃദയം നിലച്ചിടുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ