2011 ഡിസംബർ 3, ശനിയാഴ്‌ച

പ്രളയപുത്രി


     *********************************
വരാന്‍ പോകുന്ന വിപത്തിനെ മുന്നില്‍ കണ്ടു 
കൊണ്ട് ഞാന്‍ ഇത് ഇവിടെ കുറിക്കട്ടെ !
          *****************************
ഞാന്‍ ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്നത് 2035 ഇലാണ് .ഇവിടെ ഞാന്‍ ഒരു പെണ്‍കുട്ടിയെ നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നു . പേര് "അമ്മു "
വയസ്സ് 13 ,അച്ഛന്‍ വിവേക് ,മുംബൈ സിറ്റി പോലീസ് കമ്മീഷണര്‍ ആയിരുന്നു .ഇപ്പോള്‍ അമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു തൂക്ക് കയര് പ്രതീക്ഷിച്ചു ജയിലില്‍ കഴിയുന്നു .അമ്മ ശ്രീ ലക്ഷ്മി ,പ്രണയ വിവാഹം ആയിരുന്നു അവരുടേത്
എന്നല്ലാതെ അമ്മയെ പറ്റി അവള്‍ക്കു 
യാതൊന്നും അറിയില്ല . അച്ഛന്‍ അമ്മയെ ഒരുപാട് സ്നേഹിച്ചിരുന്നു .അമ്മ അച്ഛനെയും.പിന്നെ അവര്‍ക്കിടയില്‍ എന്ത് സംഭവിച്ചു?. അറിയില്ല. അമ്മയുടെ കൊലപാതകത്തിന് അച്ഛന്‍ തിരഞ്ഞെടുത്തത് തന്റെ കൈകളായിരുന്നു എന്ന് ഓര്‍ക്കുമ്പോള്‍ അമ്മു അറിയാതെ വിതുമ്പി പോകാറുണ്ട് .അമ്മുവിന്റെ സംരക്ഷണ ചുമതല കോടതി ഏല്‍പ്പിച്ചിരിക്കുന്നത് വിവേകിന്റെ ഒരു അകന്ന സുഹൃത്തിനെ ആണ് .വിവേകിന്റെ കണക്കില്ലാത്ത 
സമ്പാദ്യം ആണ് അയാളുടെ ലക്‌ഷ്യം. ദില്ലിയിലെ ഒരു സ്വകാര്യ സ്കൂളില്‍ എട്ടാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനിയായ അമ്മു ഇപ്പോള്‍ താമസിക്കുന്നത് ഒരു ജുവനൈല്‍ ഹോമില്‍ ആണ്.

            17/4/2035
                 Tuesday
  നാളെ ആണ് അച്ഛനെ തൂക്കിലേറ്റുന്ന ദിവസം .അവസാനമായി ഒന്ന് കാണണം എന്നുണ്ട് 
പക്ഷെ അച്ഛന് വിഷമം ആയാലോ ?.വേണ്ട കാണണ്ട .അച്ഛന്‍ കൂടി മരിച്ചു കഴിയുമ്പോള്‍ 
താന്‍ പൂര്‍ണ്ണമായും അനാഥ ആയേക്കും എന്ന സത്യം നേരിയ ഒരു നിശ്വാസത്തോടെ മനസ്സില്‍ ഓര്‍ത്തു.

മുറി വൃത്തിയാക്കുന്നതിനിടയില്‍ ആണ് തന്റെ പഴയ പുസ്തകങ്ങള്‍ക്ക് ഇടയില്‍ നിന്നും അച്ഛന്റെ 
ഒന്നുരണ്ടു ഡയറികള്‍ അവള്‍ക്കു കിട്ടിയത്.അന്ന് രാത്രി അത്താഴം കഴിഞ്ഞ ശേഷം അവള്‍ അത് 
തുറന്നു വായിക്കുവാന്‍ തുടങ്ങി.ആദ്യത്തെ ഡയറി
ഇല്‍ പൂര്‍ണ്ണമായും അച്ഛന്റെ പോലീസ് ജീവിതം 
ആയിരുന്നു.രണ്ടാമത്തെ  ഡയറി പകുതി ഭാഗം മുതല്‍ അവള്‍ക്ക് പ്രത്യാശക്ക് വഴി തെളിഞ്ഞു.

               12/2 /2021
                     Friday
ഇന്ന് മുംബൈ തെരുവിലെ ഒരു റെഡ് സ്‌ട്രീറ്റ്‌ഇല്‍
പോലീസ് റൈഡ് നടന്നു .പതിനെട്ടിനും ഇരുപത്തിമൂന്നിനും ഇടയില്‍ പ്രായമുള്ള പതിമൂന്നോളം പെണ്‍കുട്ടികളെ വ്യഭിചാര കുറ്റത്തിന് അറ്റസ്റ്റ് ചെയ്തു .അതില്‍ ഒരു കുട്ടി മലയാളി ആണ്. അവരെ തിങ്കളാഴ്ച കോടതി
മുന്‍പാകെ ഹാജരാക്കും. റൈഡ് ഇന്റെ ഉത്തരവാദിത്വം എനിക്കാണ് .

                     അടുത്ത രണ്ടു ദിവസങ്ങളില്‍ അച്ഛന്‍ ഡയറി എഴുതിയിട്ടില്ല .പിന്നെ പതിനഞ്ചാം തീയതി ആണ്
എഴുതിയിരിക്കുന്നത്.

                15/2/2021
                     Monday 
ഇന്ന് അമ്മയുടെ പിറന്നാള്‍ ആണ്. രാവിലെ ക്ഷേത്രത്തില്‍ പോയി . പിന്നീട് അവരെ കോടതിയില്‍ ഹാജരാക്കി.കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടി അവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടി .ആ മലയാളി കുട്ടിയുടെ 
പേര് ശ്രീലക്ഷ്മി എന്നാണ്.കൂടുതലായി ഒന്നും 
പറഞ്ഞില്ല .നാളെ ചോദിക്കണം 

                 16/2/2021
                    Tuesday
ഇന്ന് പതിവിലും നേരത്തെ ഓഫീസിലെത്തി .ഫയലുകള്‍ എല്ലാം നോക്കി തിടുക്കത്തില്‍ 
ഒപ്പിട്ട ശേഷം ഞാന്‍ പോയത് ശ്രീലക്ഷ്മി യെ കാണാന്‍ ആണ്.ഒരു വലിയ ദുരന്തത്തിന്റെ കഥ 
ആണ് അവള്‍ക്ക് എന്നോട് പറയുവാന്‍ ഉണ്ടായിരുന്നത്. 

അച്ഛന്റെ കുറിപ്പുകളിലൂടെ അമ്മയെ പറ്റി കൂടുതലായി അവള്‍
അറിഞ്ഞു .

"കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരിക്കടുത്തുള്ള ഒരു
കാര്‍ഷിക ഗ്രാമത്തിലാണ് ശ്രീലക്ഷ്മി പിറന്നത്‌ 
അച്ഛന്‍ Adv .അനന്ത പത്മനാഭന്‍, കേരള ഹൈകോടതിയിലെ ഒരു പ്രമുഖ അഭിഭാഷകന്‍ ആണ്.അമ്മ 
Dr. ശ്രീവിദ്യ ,തിരുവല്ല പുഷ്പഗിരി ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം മേധാവി 
ആണ്. സാമ്പത്തികമായി അല്‍പ്പം മുന്നില്‍ നില്‍ക്കുന്ന ഒരു പഴയ തറവാട് .മകള്‍ക്ക് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും നല്ല വിദ്യാഭാസം കൊടുക്കണം എന്ന് ആഗ്രഹിച്ച 
ആ മാതാപിതാക്കള്‍ അതിനു വേണ്ടി തിരഞ്ഞെടുത്തത് ഊട്ടിയിലെ പഞ്ചനക്ഷത്ര വിദ്യാലയമായ "lovedale " ആണ്.ചിലപ്പോഴൊക്കെ ചോക്ലേറ്റുകളുമായി മാതാപിതാക്കള്‍ മകളെ കാണാന്‍ അവിടെ പോകാറുണ്ട് .ഒന്നുരണ്ടു ദിവസം മകളോടൊപ്പം ഊട്ടിയില്‍ കഴിയും എന്നിട്ട് തിരിച്ചു പോരും .വെക്കേഷന്‍ ആയാല്‍ അവര്‍ ലക്ഷ്മിയെ നാട്ടിലോട്ടു കൂട്ടി കൊണ്ട് പോകും.സ്കൂള്‍ തുറക്കുമ്പോള്‍ തിരികെ എത്തും അങ്ങിനെ ആയിരുന്നു.ലക്ഷ്മിയുടെ ബാല്യം.
 2012 .ലെ ഒരു ഡിസംബര്‍ .അന്നായിരുന്നു അവളുടെ ജീവിതത്തിലെ ആ ദുരന്തം സംഭവിച്ചത് . 
                 ക്രിസ്തുമസ് വെക്കേഷന്‍ ആരംഭിക്കുന്ന ദിവസം.ലക്ഷ്മി നാട്ടിലേക്കു പോകാനുള്ള തയാറെടുപ്പില്‍ ആണ്."അച്ഛന്‍ വരുന്നുണ്ട് ന്നെ കൂട്ടീട്ടു പാന്‍ " അന്ന് കൂട്ട് കാരോട് പറഞ്ഞത് മനസ്സില്‍ ഓര്‍ക്കുന്നു .ഒപ്പം ആ വലിയ ദുരന്തവും .കേരളത്തിലെ അമ്പതു ലക്ഷത്തോളം ജീവനും നാല് ജില്ലകളും പെരിയാറ്റിലെ വെള്ളം അപഹരിച്ചപ്പോള്‍ വിധി ലക്ഷ്മിക്ക്  സമ്മാനിച്ചത്‌ 
നിറമുള്ള ഒരു പിടി ഓര്‍മ്മകള്‍ മാത്രം ആയിരുന്നു.അമ്മയും അച്ഛനും എല്ലാം ഒരുസ്വപ്നം പോലെ ഓര്‍ത്തുകൊണ്ട്‌ ആ കണ്ണുകള്‍ നിറയുന്നത് വിവേക് കണ്ടുകൊണ്ടിരുന്നു .

               ഏതാനും മാസങ്ങള്‍ കൂടി കടന്നുപോയി.ഫീസ് അടക്കാന്‍ മാര്‍ഗ്ഗം ഇല്ലാതെ വന്നപ്പോള്‍ ലക്ഷ്മിയെ
സ്കൂള്‍ അധികൃതര്‍ പുറത്താക്കി .ഒന്നുരണ്ടു ദിവസം തെരുവില്‍ അലഞ്ഞു നടന്നു ഒടുവില്‍ 
ഒരു നാടോടി സംഘത്തില്‍ എത്തപ്പെട്ടു.അവരോടൊപ്പം പല നാടുകളിലും ചുറ്റി ഒടുവില്‍
എത്തിച്ചേര്‍ന്നത് രാജസ്ഥാനിലെ ജൈപൂര്‍ ആണ്.
അവിടെവച്ചു ഒരുസംഘം ആള്‍ക്കാര്‍ ഞങ്ങളെ 
ആക്രമിച്ചു.കൂട്ടത്തില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടി കളെ എല്ലാം അവര്‍ ബന്ദികളാക്കി .അവര്‍ ഞങ്ങളെ എത്തിച്ചത് മുംബൈ നഗരത്തിലെ ഈ ചുവന്ന തെരുവില്‍ ആണ്."

അമ്മക്ക് നേരിടേണ്ടിവന്ന ദുരന്തം അമ്മുവിന്റെ
കുഞ്ഞു മനസ്സില്‍ ഒരു കോളിളക്കം തന്നെ സൃഷ്ടിച്ചു .കണ്ണുകള്‍ ചെറുതായി നനയാന്‍ തുടങ്ങി.അച്ഛന്റെ ഡയറി മാറോടു ചേര്‍ത്തുകൊണ്ട് അവള്‍ ഉറങ്ങാന്‍ കിടന്നു.

18/4/2035
Weneshday
അച്ഛന്‍ ഈ ലോകത്ത് നിന്ന് വിട്ടുപിരിയാന്‍ ഏറിയാല്‍ നാലോ അഞ്ചോ മണിക്കൂറുകള്‍ 
മാത്രം .കഴിഞ്ഞ ദിവസം നിര്‍ത്തിയിടത്തു നിന്ന് അമ്മു
വീണ്ടും വായിക്കാന്‍ തുടങ്ങി."ഇതുവരെ ഉള്ള ഭാഗം ക്ലിയര്‍ ആണ്.പിന്നെ എന്തായിരിക്കും ഇവര്‍ക്കിടയില്‍ ?". അമ്മുവിന് ആകാംഷ ഏറി 

പിന്നെ അച്ഛന്റെ തൂലിക ചലിച്ചത് കുറച്ചു ദിവസങ്ങള്‍ക്കു ശേഷം
 ആണ്  .

               21/2/2021
                   Sunday
നാളെ അവള്‍ക്ക് ജാമ്യം അനുവദിക്കും .അവള്‍ക്ക്
സമ്മതം ആണ് എങ്കില്‍ ഞാന്‍ അവളെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കും .എന്നെ അവള്‍ ഇഷ്ടപ്പെടുമോ എന്തോ ?

             22/2/2021
                  Monday
ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം 
നിറഞ്ഞ ദിവസമാണ് .സ്നേഹം എന്താണ് എന്നും 
ജീവിതം എന്താണ് എന്നും അറിഞ്ഞ ദിവസം
ഞാന്‍ ഇന്ന് വിവാഹിതന്‍ ആണ്.വിധിയും സമൂഹവും  ഒറ്റയ്ക്ക് ആക്കിയ 
അവള്‍ക്ക് ഇന്ന് കൂട്ടായി ഞാന്‍ മാറിയിരിക്കുന്നു.
ദൈവത്തിന്റെ തീരുമാനം. 


ഡയറിയിലെ താളുകള്‍ വീണ്ടും മറിഞ്ഞു കൊണ്ടിരുന്നു .എന്നും എവിടെയും സന്തോഷത്തിന്റെ നാളുകള്‍ മാത്രം


30/8/2021
Monday
ഡോക്ടര്‍ പറഞ്ഞു ഞാന്‍ ഒരു അച്ഛന്‍ ആകാന്‍ പോകുന്നു എന്ന്.മനസ്സില്‍ സന്തോഷത്തിന്റെ
പെരുമഴ ഞാന്‍ ലക്ഷ്മിയെ വാരിഎടുത്തു.ഇന്ന്
അവള്‍ക്ക് എന്തോ ഒരു പ്രത്യേകത ഉള്ളത് 
പോലെ."നമ്മുടെ ജീവിതത്തിലേക്ക് പുതിയൊരു ആള്‍ കൂടി കടന്നു വരാന്‍ പോകുന്നു."

ഡയറിയിലെ താളുകള്‍ വീണ്ടും മറിഞ്ഞു കൊണ്ടിരുന്നു.

                     22/2/2022
                           Tuesday
ഇന്ന് ഞങ്ങളുടെ വിവാഹ വാര്‍ഷികം ആണ്.  ലക്ഷ്മിക്ക് ക്ഷേത്രത്തില്‍ പോകാന്‍ പാടില്ലല്ലോ 
അതിനാല്‍ പുറത്തുനിന്നു തൊഴുതു മടങ്ങി
ഇന്നത്തെ ആഹാരം പുറത്തുനിന്നു കഴിച്ചു 
ടൌണില്‍ കുറച്ചു പര്ച്ചയ്സ് ഉണ്ടായിരുന്നു .എല്ലാം
കഴിഞ്ഞു.വീട്ടില്‍ എത്തിയപ്പോള്‍ നേരം ഇരുട്ടി 
               12/3/2022
                    Saturday
ലക്ഷ്മി പ്രസവിച്ചു പെണ്‍കുട്ടി ആണ്.അവളെ നല്ല
നിലയില്‍ വളര്‍ത്തണം .ഇനി ഉത്തരവാദിത്വങ്ങള്‍ 
ഏറുകയാണ് .കടമകള്‍ മറന്നുകൂടാ .ഉള്ളില്‍ അച്ഛന്റെ സന്തോഷം അലതല്ലുന്നു .ശുഭദിനം 
            
                9/4/2022
                  Saturday
മകള്‍ക്ക് പേരിട്ടു "അമ്മു",എന്റെ അമ്മയുടെ പേര്
അമ്മുക്കുട്ടി എന്നാണ്.പറഞ്ഞപ്പോള്‍ ലക്ഷ്മിക്കും സമ്മതം.അങ്ങിനെ ആചടങ്ങും കഴിഞ്ഞു .

              12/3/2023
                 sunday
ഇന്ന് അമ്മുവിന് ഒരു വയസ്സ് പൂര്‍ത്തി ആകുന്നു 
പിച്ചവെക്കാന്‍ തുടങ്ങിയിരിക്കുന്നു.രാവിലെ ഞങ്ങള്‍ ക്ഷേത്രത്തില്‍ പോയി വഴിപാടു നടത്തി 
എല്ലാം ദേവിക്ക് മുന്‍പില്‍ സമര്‍പ്പിച്ചു 


ഡയറിയിലൂടെ വീണ്ടും സന്തോഷത്തിന്റെ ദിനങ്ങള്‍ കടന്നു പോയിക്കൊണ്ടിരുന്നു .
അവസാനത്തെ കുറിപ്പില്‍ ഇങ്ങിനെ എഴുതിയിരുന്നു 

           13/4/2025
                  Sunday
അമ്മു ഇപ്പോള്‍ മൂന്നു വയസ്സുള്ള ഒരു കുട്ടി ആണ്
അച്ഛാ എന്ന് വിളിച്ച് എപ്പഴും കൂടെ തന്നെ ഉണ്ടാകും .എന്നെയും ലക്ഷ്മിയും ഒരുനിമിഷം കണ്ടില്ലെങ്കില്‍ കരയും .രണ്ടു വര്ഷം കൂടി കഴിഞ്ഞാല്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കണം 

പിന്നീട് ആ ഡയറിയില്‍ കുറിപ്പുകള്‍ ഒന്നും ഉണ്ടായിരുന്നില്ല.അമ്മുവിന് നിരാശയും വിഷമവും 
ഒക്കെ തോന്നി .ക്ലോക്കില്‍ മണി 
മൂന്ന് .നാലുമണിക്ക് ആണ് അച്ഛന്റെ വിധി നടപ്പാക്കുന്നത് .അമ്മു ഇന്ന് ഉപവാസം ആണ്.

ഏറെ നാളുകള്‍ക്ക് ശേഷം അമ്മുവിന് ഒരു കൊറിയര്‍ വന്നു. മുംബൈ ജയിലില്‍ നിന്ന്
ആണ് .അമ്മു അത് തുറന്നു നോക്കി.അച്ഛന്‍
ഉപയോഗിച്ചിരുന്ന ഡ്രസ്സും, വാച്ചും,കണ്ണടയും 
ഒപ്പം ഒരു ഡയറിയും.കൃത്യമായി ഡേറ്റ്ഇടാത്ത ചില കുറിപ്പുകള്‍
മാത്രം ആയിരുന്നു ഡയറിയില്‍ ഉണ്ടായിരുന്നത്.

"" ശ്രീലക്ഷ്മിക്ക് എന്തോ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടു .ഒന്നുരണ്ടു പ്രാവശ്യം തല ചുറ്റുന്നത്‌ പോലെ പറഞ്ഞു.എന്റെ മനസ്സില്‍ വീണ്ടും സന്തോഷം.വീട്ടില്‍ ഒരാള്‍ കൂടി വരാന്‍ പോകുന്നു എന്ന് എന്റെ മനസ്സ് പറഞ്ഞു.എന്നാല്‍ വിധി മറ്റൊന്ന് ആയിരുന്നു.ഡോക്ടര്‍ എന്തൊക്കെയോ ടെസ്റ്റ്‌കള്‍ നിര്‍ദ്ദേശിച്ചു.രണ്ടുപേര്‍ക്കും വേണം എന്ന് പറഞ്ഞപ്പോള്‍ മനസ്സില്‍ ഒരു വെള്ളിടി വെട്ടി .
ടെസ്റ്റുകളുടെ റിപ്പോര്‍ട്ട് വന്ന ശേഷം ഡോക്ടര്‍
എന്നെ വിളിപ്പിച്ചു.ഞങ്ങളുടെ ബ്ലഡ്‌ ഇല്‍ HIV ബാധ ഉണ്ട് എന്ന വിവരം ഡോക്ടറില്‍ നിന്നും
ആണ് ഞാന്‍ മനസ്സിലാക്കിയത്‌ 
മുംബൈ നഗരം ലക്ഷ്മിക്ക് കൊടുത്ത സമ്മാനം .അമ്മു മോളെ കൂടി ടെസ്റ്റ്‌ ഇന് വിധേയ ആക്കാന്‍ ഡോക്ടര്‍ 
നിര്‍ദ്ദേശിച്ചു.ദൈവം അമ്മുവിനോട് മാത്രം കരുണ 
കാണിച്ചു .വിവരങ്ങള്‍ ഒന്നും ഞാന്‍ ലക്ഷ്മിയോട് 
പറഞ്ഞില്ല.മനസ്സില്‍ നിറയെ മകളുടെ മുഖം മാത്രം ആയിരുന്നു.
സമൂഹം അമ്മുവിനെ ഒറ്റപ്പെടുത്തി കൂടാ .ഒരിക്കലും അവള്‍ ഒരു എയിഡ്സ് രോഗിയുടെ മകളായി ചിത്രീകരിക്കപ്പെടരുത് .അതിനു
ഞാനും ലക്ഷ്മിയും ഇല്ലാതാകണം .പക്ഷെ 
എനിക്ക് അതിന് കഴിയുമോ എന്തോ?.ലക്ഷ്മി
എനിക്ക് ജീവനാണ് ,അമ്മുവും .

ഒരു ദിവസം അമ്മു അവളുടെ കളിതോക്ക് എന്റെ
നേരെ ചൂണ്ടി. "ഹാന്‍ഡ്‌സ് അപ്പ്‌ ഞാന്‍ അച്ഛനെ
കൊല്ലാന്‍ പോവാ"  .അപ്പോഴാണ് എനിക്ക് അങ്ങിനെ ഒരു ഐഡിയ തോന്നിയത്.ലക്ഷ്മി കുളിക്കാന്‍ പോയിരിക്കുകയാണ്.ഞാന്‍
എന്റെ സര്‍വീസ് റിവോള്‍വര്‍ അമ്മുവിന് കൊടുത്തു .എന്നിട്ട് പറഞ്ഞു" മോളെ നമുക്ക് അമ്മയേ പറ്റിക്കാം ,അമ്മ വരുമ്പോള്‍ മോള് തോക്ക്
ചൂണ്ടി ഹാന്‍ഡ്‌സ് അപ്പ്‌ പറയണം .എന്നിട്ട് വെടി
വെക്കണം ".തൂക്ക് കയര്‍ ഏറ്റു വന്ഗുമ്പോഴും ഞാന്‍ സന്തോഷവാന്‍ ആണ്.എന്റെ അമ്മുവിനെ എങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞ സന്തോഷം."

അമ്മുവിന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു 
അവള്‍ക്ക് അച്ഛനോട് ഇപ്പോള്‍ സ്നേഹമാണോ ദേഷ്യമാണോ ?. അറിയില്ല.

               സ്വന്തം :ശ്യാം മുല്ലക്കല്‍ 

1 അഭിപ്രായം:

  1. കൊള്ളാം ശ്യാം, നന്നായിരിക്കുന്നു ,
    വര്‍ത്തമാനകാലത്തെ ഭാവികാലത്തില്‍ നന്നായി ലയിപ്പിചിരിക്കുന്നു.
    ഭാവുകങ്ങള്‍ .....

    മറുപടിഇല്ലാതാക്കൂ