2011 ജൂൺ 5, ഞായറാഴ്‌ച

പുലാ ഉബ്ബിനിലെക്കൊരു യാത്ര

പുലാ ഉബ്ബിന്‍ .പ്രത്യക്ഷത്തില്‍ കേരളം പോലെ തന്നെ .ദൈവത്തിന്‍റെ സ്വൊന്തം നാടിന്‍റെ പ്രകൃതി ഭംഗി അതേ പോലെ തന്നെ ദൃശ്യമാക്കുന്ന സിങ്കപ്പൂര്‍ ഇനോട് ച്ചേര്‍ന്നു കിടക്കുന്ന ഒരു ദ്വീപ്.
ഒറ്റ വാക്കില്‍ വര്‍ണിക്കാന്‍ പറ്റില്ല അത്ര മനോഹരം


                                                                രണ്ടായിരത്തി പത്ത് മെയ്‌ പതിനാലിലെ ഒരു പ്രഭാതം .ഒരു ദിവസത്തേക്ക് കഴിക്കാനുള്ള ആഹാരവും കാമറ ,മൊബൈല്‍ ഫോണുകള്‍ ,തുടങ്ങിയ ഉപകരണങ്ങളുമായി  ഞങ്ങള്‍ ചാങ്ങി കടപ്പുറത്ത് എത്തി .അവിടെ നിന്ന്ഏകദേശം നാല് കിലോ മീറ്റര്‍ അകലെ യാണ് പുലാ ഉബ്ബിന്‍ .അഞ്ചു ഡോളര്‍ മുടക്കി ബോട്ട് ഇല്‍ യാത്ര തുടങ്ങി

ഇരുപതു മിനിറ്റ് നീണ്ട യാത്രക്കൊടുവില്‍ പുലാ ഉബ്ബിന്‍ ഇല്‍ എത്തിച്ചേര്‍ന്നു പ്രതീക്ഷിച്ചതിലും മനോഹരമായിരുന്നു അവിടം മധുരം തുളുമ്പുന്ന ഇളനീരും പേറി നില്‍ക്കുന്ന കേര വൃക്ഷങ്ങള്‍ .എന്നെ ഒരുപാട് ആകര്‍ഷിച്ചു .അങ്ങിനെ മൂന്നു സൈക്കിള്‍ കളിലായി ഞങ്ങള്‍ ദ്വീപിന്‍റെ ഉള്ളിലേക്കുള്ള യാത്ര ആരംഭിച്ചു

                                                                                   ആദ്യം തന്നെ പുലാ ഉബ്ബിന്‍റെ ഒരു മാപ്പ് വാങ്ങി സൂക്ഷിച്ചിരുന്നു .അതിനു പ്രത്യേക കാരണമുണ്ട് .ഉള്ളിലോട്ടു പോയാല്‍ കൊടും കാടാണ്.വഴി തെറ്റി പോകാന്‍  സാധ്യധയുണ്ട്

                                                                                       വഴിയോരങ്ങളിലെ കാഴ്ചകള്‍ എല്ലാം  തന്നെ പുതുമ നിറഞ്ഞതായിരുന്നു .പണ്ട് എങ്ങോ കണ്ടു മറന്ന കേരളത്തിന്‍റെ ഒരു മുഖം .ഇടയ്ക്കു എവിടെയോ മഴ പെയ്തു .അവിടെ ഒരു താത്കാലിക വിശ്രമ കേന്ദ്രം ഞങ്ങള്‍ക്ക് അഭയം തന്നു .അവിടെ ഇരുന്ന് ആഹാരം കഴിച്ചു .

                                                                                               അല്‍പ നിമിഷം വിശ്രമിച്ചു .ഇതിനിടക്ക്‌ രെഘു ചേട്ടന്‍റെ കത്തിയടിയും കേട്ടു.മഴ അല്പം തോര്‍ന്നപ്പോള്‍ വീണ്ടും യാത്ര തുടങ്ങി .അവിടെ നിന്നും നേരെ പോയത് ഒരു ചെറിയ തോടിന്റെ കരയിലേക്കാണ് .എനിക്ക് ആ സ്ഥലം വളരെ ഇഷ്ടമായി കുറച്ചു നേരം അവിടെ ഇരുന്നു കുറച്ചു ഫോട്ടോസ് എടുത്തു .വീണ്ടും യാത്ര തുടങ്ങി .മൊബൈല്‍ ഫോണില്‍ 28 ഡോളര്‍ ഉണ്ടായിരുന്നു എങ്കിലും മലേഷ്യന്‍ ടവര്‍ ഇന്‍റെ സിഗ്നലായിരുന്ന തിനാല്‍ കാള്‍ ചെയ്യാന്‍ പറ്റിയില്ല .




                                                        യാത്ര അവിടെ അവസാനിക്കുന്നില്ല .പിന്നെ എത്തിയത് കൊടും കാടിന് നടുവിലാണ് .കുറച്ചു നേരം അവിടെ ഒക്കെ ചുറ്റി തിരിഞ്ഞു .അവിടെ മാത്രം കണ്ടുവരുന്ന ഒരു വേഴാമ്പല്‍ ഉണ്ട് .അതിന്റെ ചിത്രം എടുക്കുകയായിരുന്നു പ്രധാന ലക്ഷ്യം.പുലാ ഉബ്ബിന്‍റെ ചിഹ്ന്നവും ആ വേഴാമ്പല്‍ ആയിരുന്നു


                                                        കുറച്ചു സമയം അവിടെ ചുറ്റി തിരിഞ്ഞു .എന്തിനാണ് എന്ന് പറയേണ്ടതില്ലല്ലോ .ഒടുവില്‍ പുറത്തു കടക്കാനുള്ള വഴി കണ്ടുപിടിച്ചു .കാട്ടില്‍ നിന്നും പുറത്തു കടന്നു .വീണ്ടും യാത്ര തുടങ്ങി ഒരു ക്വാറി യുടെ സമീപത്തു എത്തി ചേര്‍ന്നു.


                                                                              കുറച്ചു സമയം അവിടെ ചിലവഴിച്ച  ശേഷം വീണ്ടും പുലാ ഉബ്ബിന്‍ യേന്ട്രന്സില്‍ എത്തി സൈക്കിള്‍ തിരിച്ചു നല്‍കി .അവിടെ കുറച്ചു ഫോട്ടോസ് കൂടി എടുത്തു .തിരിച്ചു ബോട്ട് ഇല്‍ കയറി

                                                    ഒരു സാഹസിക യാത്ര നടത്തിയ ത്രില്‍ ഉണ്ടായിരുന്നു മനസ്സില്‍ . ഇനി വീണ്ടും സിങ്കപ്പൂര്‍ ഇലേക്ക് .




                                                                                            സ്നേഹ പൂര്‍വ്വം :ശ്യാം  മുല്ലക്കല്‍ 

2 അഭിപ്രായങ്ങൾ:

  1. ഹബ്ബടാ....... നാട്ടില്‍ പോയി എവ്ടന്നൊക്ക്യോ പടോം പിടിച്ച് വായില്‍ കൊള്ളാത്തൊരു പേരും ഇട്ടിട്ട്.........ഉം ഉം... മനസ്സിലാവണൊണ്ട് ട്ടാ ;)

    ശരിക്കും കേരളത്തിലെ ഏതോ സ്ഥലം പോലെയാ തോന്നുള്ളൂ. ഹ്ഹ്ഹ്ഹ് എന്തായാലും കൊള്ളാം ട്ടാ ഇനിയിപ്പം സിങ്കപൂര് പോണില്ല നാട്ടിലുള്ളതൊക്കെ തന്ന്യാ അവ്ടേം കാണാനുള്ളൂന്ന് മനസ്സിലായി ;)

    മറുപടിഇല്ലാതാക്കൂ